18 November Sunday

സഹകരണ സംഘത്തിലെ തിരിമറി; പൊലീസ്‌ അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
നാദാപുരം
നാദാപുരം പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ മുൻ സെക്രട്ടറിക്കതിരെ  പൊലീസ്‌ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം  കേസെടുത്തു അന്വേഷണം ആരംഭിച്ചു.നാദാപുരം പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ മുൻ  സെക്രട്ടറി പുറമേരി കോടഞ്ചേരി മണ്ടോളളതിൽ എൻ വി വിപിനെ(28)തിരെയാണ് കേസെടുത്തത്.വനിതാ സഹകരണ സംഘം നാദാപുരം പഞ്ചായത്ത് പ്രസിഡന്റും  റിട്ട അധ്യാപികയുമായ കെ ശ്യാമള നൽകിയ പരാതിയാണ് കേസെടുത്തത്. 2007 മുതൽ 2017  സപ്തംബർ ഏഴ് വരെയുളള കാലയളവിലാണ് ക്രമക്കേട്  നടന്നത്. ക്രമക്കേട് കണ്ടത്തിയതിനെ തുടർന്ന് 2017 സപ്തംബർഎട്ടിന്‌ വിപിനെ സൊസൈറ്റി ഭരണ സമിതി സസ്പെന്റ് ചെയ്ത് നടപടിയെടുത്തിരുന്നു.
സംഘത്തിന്റെ മെമ്പർമാരായ നിരവധി പേരിൽ നിന്നും വ്യാജ രേഖകൾ ചമച്ചും കളള ഒപ്പിട്ടുമാണ് പണം തട്ടിയെടുത്തത്.ഫിക്‌സഡ്‌ ഡെപ്പോസിറ്റ് രേഖകളും ലോൺ അപേക്ഷയും വ്യാജമായും ക്യത്രിമമായും ഉണ്ടാക്കി.അംഗങ്ങൾ അറിയാതെ അവരെ വിവിധ കുറികളിൽ ചേർത്തതായും കണ്ടെത്തിയിട്ടുണ്ട്.
സംഘത്തിന് കോഴിക്കോട് ജില്ലാ ബാങ്കിൽ 20 ലക്ഷത്തിനടുത്ത് രൂപ നിക്ഷേപമുളളതായി സംഘത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ കളവായി ചേർത്തതായും കണ്ടെത്തി. നിരവധി തട്ടിപ്പുകൾ നടത്തി സഹകരണ സംഘത്തിന് 81 ലക്ഷത്തിന്റെ നഷ്ടം ഉണ്ടാക്കിയെന്നാണ് പരാതി.
നിക്ഷേപകരുടെയും ഇടപാടുകാരുടെ സമ്പാദ്യം സുരക്ഷിതമാണെന്നും ക്രമക്കേട് കാണിച്ച ജീവനക്കാരനെതിരെ വകുപ്പ് തല അന്വേഷണവും നിയമ നടപടികളും നടന്നു വരികയാണെന്ന് സൊസൈറ്റി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top