13 November Tuesday

ദേശീയ വോളിബോൾ താരത്തിന്‌ ജന്മനാടിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

 

ഒഞ്ചിയം
വിയറ്റ്നാമിൽ നടന്ന ഏഷ്യൻ വനിത അണ്ടർ 19 വോളി ചാന്പ്യൻഷിപ്പിൽ ജഴ്‌സിയണിഞ്ഞ സേതുലക്ഷ്‌മിക്ക്‌ ജന്മനാടിന്റെ ആദരം. ചോറോട്‌ ചേന്ദമംഗലം സ്വദേശിയായ സേതുലക്ഷ്‌മിക്ക്‌  വാദ്യഘോഷങ്ങളുടെ അകന്പടിയോടെ വൻ ജനാവലിയുടെ വരവേൽപ്‌ നൽകി. ചേന്ദമംഗലം എൽപി സ്‌കൂളിൽ നടന്ന സ്വീകരണ പരിപാടി മുൻ ഇന്ത്യൻ വോളിബോൾ താരം കിഷോർ കുമാർ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ നളിനി  ഉപഹാരം നൽകി. ജില്ലാ പഞ്ചായത്തംഗം ടി കെ രാജൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം എൻ നിധിൻ, പഞ്ചായത്തംഗം നിഷ പനങ്ങാട്ട്‌, വോളിബോൾ അസോസിയേഷൻ അംഗം ബഷീർ പട്ടാര, വി ദിനേശൻ, ഒ ബാബു, സി വി അനിൽ കുമാർ, എം വേണുഗോപാൽ, പി കെ ദിേനശൻ, ഒ ടി കെ രാജൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top