21 November Wednesday

വളയത്ത‌് സിപിഐ എം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018
നാദാപുരം 
വളയം വണ്ണാർകണ്ടിയിൽ സിപിഐ എം ബ്രാഞ്ച് അംഗത്തിന്റെ വീടിനുനേരെ സ്റ്റീൽ ബോംബെറിഞ്ഞു. ബോംബുകൾ പൊട്ടിത്തെറിക്കാത്തതിനാൽ ദുരന്തം ഒഴിവായി. വ്യാഴാഴ‌്ച പുലർച്ചെയാണ് വാണാർകണ്ടി ബ്രാഞ്ചംഗം എലിക്കുന്നുമ്മൽ മൂസയുടെ വീടിനുനേരെ രണ്ട് ബോംബുകൾ എറിഞ്ഞ്. രാവിലെയാണ് വീടിന്റെ മുറ്റത്ത്  ബോംബുകൾ കണ്ടത്. 
വീട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് വളയം പൊലീസും ബോംബ് സ‌്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള സമൂഹ്യവിരുദ്ധരുടെ നീക്കമാണ് ബോംബാക്രമണത്തിന‌് പിന്നിലെന്നും പ്രതികളെ പിടികൂടണമെന്നും വളയം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top