21 November Wednesday

എഫ്എസ്ഇടിഒ ആഹ്ലാദ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

എഫ്എസ്ഇടിഒ ആഹ്ലാദ പ്രകടനം നടത്തി

കോഴിക്കോട‌്   
പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ച  സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലയിലെ വിവിധ ഓഫീസുകൾക്കു മുന്നിൽ പ്രകടനം നടത്തി. സിവിൽസ്റ്റേഷനിൽ എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ‌്  ഇ പ്രേംകുമാർ ഉദ്ഘാടനം ചെയ‌്തു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ‌് പി കെ സതീശൻ, കെ രാജചന്ദ്രൻ, ടി കെ അരവിന്ദാക്ഷൻ, എം കെ രാജൻ,  കെ ബൈജു, സി സി ഷമീന, പി സത്യൻ, പി പി സന്തോഷ് എന്നിവർ സംസാരിച്ചു. 
പിഡബ്ല്യുഡി കോംപ്ലക്സിൽ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ‌് സുജാത കുടത്തിങ്കൽ, മെഡിക്കൽ കോളേജിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എം മുരളീധരൻ, വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പി സി ഷജീഷ് കുമാർ, വടകര സിവിൽ സ്റ്റേഷനിൽ പി രവീന്ദ്രൻ, വിപിൻ വി ഗോപാൽ, കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ രാജൻ പടിക്കൽ, താമരശേരി മിനി സിവിൽസ്റ്റേഷനിൽ കെ ജി രാജൻ, അനൂപ് തോമസ്, പേരാമ്പ്രയിൽ കെ കെ ബാബു,  മേപ്പയൂരിൽ സി സി സതീശൻ, തൂണേരിയിൽ കെ കെ വിനോദൻ ഫിഷറീസ് കോംപ്ലക്സിൽ കെ പി രാജേഷ‌്, നരിപ്പറ്റയിൽ വി പി രാജീവൻ, കെ പി രാജേഷ്, പോളിടെക്നിക്കിൽ കെ  ശ്രീഹരി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top