24 September Monday

ഭരണകൂട ഭീകരതക്കെതിരെ പാടിയും വരച്ചും സാംസ‌്കാരിക പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

ലളിതകലാ അക്കാദമി ആർട്ട‌് ഗ്യാലറി മുറ്റത്ത‌് ഭരണകൂട ഭീകരതയ്‌ക്കെതിരെ സാംസ്‌കാരിക പ്രവർത്തകർ നടത്തിയ പ്രതിഷേധം

കോഴിക്കോട‌്
പാടിയും പറഞ്ഞും വരച്ചും  രാത്രിവരെ നീണ്ട പ്രതിഷേധം. നരേന്ദ്രമോഡി സർക്കാരിന്റെ ഫാസിസ‌്റ്റ‌് നടപടികൾക്കെതിരെ കോഴിക്കോട്ട‌ാണ‌് സാംസ‌്കാരിക പ്രവർത്തകരുടെ ഈ വേറിട്ട പ്രതിഷേധം. ലളിതകലാ അക്കാദമി ആർട്ട‌് ഗ്യാലറി മുറ്റത്ത‌് എഴുത്തുകാരും ചിത്രകാരന്മാരും നാടകപ്രവർത്തകരും ജനാധിപത്യം സംരക്ഷിക്കാൻ ഒത്തുകൂടി. 
‘ഇനിയും എത്രപേരുടെ രക്തംവേണം ‐ സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ‌്’ എന്ന കൂട്ടായ‌്മയിൽ ചിലർ വരച്ചു. ചിലരെല്ലാം പാടി. മറ്റു ചിലർ പുസ‌്തകം വായിച്ചു. പ്രസംഗിച്ചവരും കവിത ചൊല്ലിയവരുമുണ്ട‌്. നാടകവും ആക്ഷേപഹാസ്യവുമായി വന്നവരുണ്ട‌്. എല്ലാവർക്കും ഓർമപ്പെടുത്താനുള്ളത‌് രാജ്യത്ത‌് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ‌്. ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ ഇനിയും അമാന്തിച്ചുകൂടെന്നും ഓർമിപ്പിക്കുന്നു. 
ഡോ. ഖദീജാ മുംതാസ‌്, കെ ഇ എൻ കുഞ്ഞഹമ്മദ‌്, ടി വി ബാലൻ, സുനിൽ അശോകപുരം, ജോൺസ‌് മാത്യു, കെ സുധീഷ‌്, അനിൽകുമാർ തിരുവോത്ത‌്, ഗുലാബ‌്ജാൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top