21 November Wednesday

കക്കയത്തേക്ക് ചെറിയ വാഹനങ്ങള്‍ വിട്ടുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

കക്കയം ഡാം സൈറ്റ് റോഡിൽ തകർന്ന ഭാ​ഗത്ത് ഉദ്യോ​ഗസ്ഥർക്ക് കടന്നുപോകാൻ താൽക്കാലിക സംവിധാനം ഒരുക്കിയ നിലയിൽ

ബാലുശേരി
ഉരുൾപൊട്ടലിൽ തകർന്ന കക്കയം ഡാം സൈറ്റ് റോഡിലൂടെ താൽക്കാലിക സംവിധാനം ഒരുക്കി ചെറിയ വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങി. പൂർണമായും ​ഗതാ​ഗതം പുനഃസ്ഥാപിക്കാത്തതിനാൽ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു. 
ഉരുൾപൊട്ടലിലും മണ്ണൊലിച്ചിലും ഏഴിടങ്ങളിലായി തകർന്ന റോഡ് പുനർനിർമിക്കാൻ മൂന്ന് കോടി രൂപയുടെ അടങ്കൽ പിഡബ്ല്യുഡി ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. കക്കയം അങ്ങാടിയിൽനിന്ന് 14 കിലോമീറ്റർ ​ദൈർഘ്യമുള്ള ഡാം സൈറ്റ് റോഡിൽ അഞ്ച് കിലോമീറ്ററോളം റോഡ് പൂർണമായി തകർന്നിട്ടുണ്ട്. 
വിനോദസഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന കക്കയംവാലി, കാട്ടിവളവ്, ബിവിസി മേഖലകളിലാണ് റോഡ് പാടെ തകർന്നത്. ഡാം സൈറ്റ് ഭാ​ഗത്ത് പ്രവർത്തിക്കുന്ന കെഎസ്ഇബി, ഫോറസ്റ്റ് സെക‌്ഷൻ ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോ​ഗസ്ഥർക്ക് വന്ന് പോകാനായി താൽക്കാലിക സംവിധാനമാണ് ഇപ്പോൾ ഒരുക്കിയത്. കരിങ്കല്ല് വെച്ച് സംരക്ഷിച്ച് റോഡി​ന്റെ വശങ്ങൾ കെട്ടിപ്പൊക്കിയാണ് താൽക്കാലിക സംവിധാനമൊരുക്കിയത്. പുനർനിർമാണം പൂർത്തിയായാൽ മാത്രമേ ടൂറിസ്റ്റ് വാഹനങ്ങളടക്കമുള്ള വലിയ വാഹനങ്ങൾ കടത്തിവിടുകയുള്ളു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top