19 September Wednesday

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത; വടകരയിൽ പ്രതിരോധ പ്രവർത്തനം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
വടകര
നഗരസഭാ പരിധിയിൽ എലിപ്പനി മരണവും പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭയും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ  ഊർജിതമാക്കി. 
അഞ്ച് എലിപ്പനി, മൂന്ന് മലേറിയ, ഒരു ഡെങ്കിപ്പനി, ഒറ്റപ്പെട്ട രീതിയിൽ മഞ്ഞപ്പിത്തം എന്നിവയാണ് റിപ്പോർട്ട് ചെയ്തത്.  എലിപ്പനി റിപ്പോർട്ട് ചെയ്ത പുതിയാപ്പ്, ചീനംവീട്, പരവന്തല, തുരുത്തിയിൽ, പുത്തൂർ, വെളുത്തമല എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഇവിടങ്ങളിൽ ഡോക്സിസൈക്ലിൻ  ഗുളിക വിതരണം കാര്യക്ഷമമാക്കിയിട്ടുണ്ട്.  പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെന്റ്, നോട്ടീസ് വിതരണം, മാധ്യമങ്ങളിൽ കൂടിയുള്ള ബോധവൽക്കരണം എന്നിവ   നടത്തും. 
13ന് പകൽ മൂന്നിന് ബോധവൽകരണ ക്ലാസ് നടത്തും. ഞായറാഴ്ച  രാത്രി മലമ്പനി, ഡെങ്കിപ്പനി ബാധിത മേഖലയിൽ ഫോഗിങ‌് നടത്താനും തീരുമാനമായി.  
13ന്  20 വാർഡുകളിൽ ഒരുമിച്ച് ബോധവൽക്കരണ ക്ലാസ് നടത്തും. നഗരസഭ, വെക്ടർ കൺട്രോൾ യൂണിറ്റ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.   
ആരോഗ്യ വകുപ്പിന്റേയും നഗരസഭയുടേയും പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും രോഗവ്യാപനം തടയാനുള്ള യജ്ഞത്തിൽ പങ്കാളികളാവണമെന്നും നഗരസഭാ ചെയർമാൻ കെ ശ്രീധരൻ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top