18 November Sunday

മന്തരത്തൂരിൽ പശുക്കൾ ചത്തൊടുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
വടകര
മണിയൂർ പഞ്ചായത്തിലെ മന്തരത്തൂരിൽ പേ വിഷബാധയേറ്റ് പശുക്കൾ ചാവുന്നത് തുടർക്കഥയാവുന്നു. ശനിയാഴ്ച ഒരു പശു കൂടി ചത്തു. മറ്റൊരു പശുവിന് രോഗലക്ഷണം.  നിരത്തിന്റെമീത്തൽ ഇബ്രാഹിമിന്റെ പശുവാണ് ശനിയാഴ്ച ചത്തത്. കൂടാതെ എടച്ചേരി താഴകുഞ്ഞിരാമൻ എന്നയാളുടെ പശു രോഗലക്ഷണം കാണിച്ചു തുടങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മന്തരത്തൂരിൽ പേ വിഷബാധയേറ്റ് ചത്ത പശുക്കളുടെ എണ്ണം 9 ആയി. ശനിയാഴ്ച  ചത്ത പശുവിനും ലക്ഷണം ഇപ്പോൾ കാണിക്കുന്ന പശുവിനും പ്രതിരോധ കുത്തിവയ‌്പ്പ് എടുത്തിരുന്നു. എന്നിട്ടും പശുക്കൾ ചത്തൊടുങ്ങുന്നത് ക്ഷീര കർഷകരെയും നാട്ടുകാരെയും ആശങ്കയിലാഴ‌്ത്തിയിരിക്കുകയാണ്.  പേ വിഷബാധയേറ്റ് പശുക്കൾ ചത്തൊടുങ്ങുന്ന സാഹചര്യത്തിൽ പ്രദേശത്തെ വളർത്തുമൃഗങ്ങളുടെ സർവേ എടുത്ത് രോഗം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി വെറ്ററിനറി ഡോക്ടർമാർ സ്ഥലത്ത് ക്യാമ്പ‌് ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ ക്ഷീരകർഷകർ കൂടുതലുള്ള  പ്രദേശത്ത് കർഷകർക്ക് തക്കതായ  നഷ്ടപരിഹാരം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top