12 December Wednesday

വീടില്ലാ‌യ‌്മ സമ്പൂർണമായി പരിഹരിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018
ബാലുശേരി
വാസയോഗ്യമായ വീടില്ലെന്ന ആശങ്ക ഏതാനും വർഷങ്ങൾക്കകം സമ്പൂർണമായി പരിഹരിക്കാനാണ‌് സർക്കാർ ശ്രമമെന്ന‌് മന്ത്രി ടി പി രാമകൃഷ‌്ണൻ പറഞ്ഞു. ലൈഫ‌് പദ്ധതിയിൽപ്പെടുത്തി വീടില്ലാത്ത മുഴുവൻപേർക്കും വീട‌് നൽകുന്ന പദ്ധതിയിലൂടെ കേരളം രാജ്യത്തിനുതന്നെ മാതൃകയാവുകയാണ‌്.
ബാലുശേരി പഞ്ചായത്ത‌് ലൈഫ‌് പദ്ധതിയിൽ ഉൾപ്പെട്ടവർക്കുള്ള അനുമതിപത്ര വിതരണവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ശുചിമുറി, വൈദ്യുതി എന്നീ രംഗത്ത‌് ഇപ്പോൾതന്നെ പൂർണത കൈവരിച്ചു. 
ഭവനപദ്ധതിയിൽപ്പെട്ടെങ്കിലും നിർമാണം പൂർത്തീകരിക്കാൻ കഴിയാത്തവർക്കാണ‌് ആദ്യഘട്ടം സഹായം നൽകിയത‌്. സ്ഥലമുണ്ടായിട്ടും വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീട‌് നൽകും. സ്ഥലവും വീടുമില്ലാത്തവർക്ക‌് മൂന്നാംഘട്ടത്തിൽ ഫ്ലാറ്റ‌് നിർമിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറിയിൽ നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷനായി. ബാലുശേരി പഞ്ചായത്തിൽ ഒന്നാംഘട്ടത്തിൽ നിർമാണം പൂർത്തീകരിച്ച 19 വീടുകൾക്കാണ‌് മന്ത്രി താക്കോൽ കൈമാറിയത‌്. രണ്ടാംഘട്ടത്തിൽ പൂർത്തീകരിക്കേണ്ട 34 വീടുകളുടെ അനുമതിപത്രവും ചടങ്ങിൽ നൽകി. രണ്ടാംഘട്ടത്തിലുള്ള 25 പേർക്ക‌് ഒന്നാം ഗഡു നൽകി. ബാലുശേരി വിഇഒ രാധിക പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് കെ ശ്രീജ, പഞ്ചായത്ത‌് സ്ഥിരംസമിതി അധ്യക്ഷന്മാരായ  പെരിങ്ങിനി മാധവൻ, ഡി ബി സബിത, കെ കെ പരീത‌്, ബ്ലോക്ക‌് പഞ്ചായത്ത‌് അംഗങ്ങളായ വി കെ ഷീബ, പി എൻ അശോകൻ, രാഷ്ട്രീയ പാർടി പ്രതിനിധികളായ സുജിത്ത‌് പറമ്പിൽ, പി പി രവി, എം കെ സെമീർ, കെ സി ബഷീർ, സി അശോകൻ, കൊളോറ ശ്രീധരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത‌് പ്രസിഡന്റ‌് രൂപലേഖ കൊമ്പിലാട‌് സ്വാഗതവും വാർഡ‌് മെമ്പർ എൻ പി നദീഷ‌്കുമാർ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top