Top
16
Saturday, December 2017
About UsE-Paper

സിപിഐ എം തിരുവമ്പാടി ഏരിയാ സമ്മേളനം ചരിത്ര-കാര്‍ഷികപ്രദര്‍ശനങ്ങള്‍ തുടങ്ങി

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


മുക്കം > സിപിഐ എം തിരുവമ്പാടി ഏരിയാ സമ്മേളനത്തിന്റെ അനുബന്ധമായി മുക്കത്ത് പ്രദര്‍ശനങ്ങള്‍ തുടങ്ങി. ആര്‍എസ് എസിന്റെ അക്രമോത്സുകതയും ന്യുനപക്ഷ, ദളിത് വിരുദ്ധതയും, അമേരിക്കന്‍ ദാസ്യവൃത്തിയും പ്രതിപാദിക്കുന്ന 'തനിനിറ'വും രാജ്യത്തിന്റെ ആദ്യകാല പോരാട്ടങ്ങളും കമ്യുണിസ്റ്റ് പാര്‍ടി ചരിത്രവും വിശദമാക്കുന്ന ചരിത്രപ്രദര്‍ശനം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത്  തുടങ്ങി.  ചരിത്രപ്രദര്‍ശനം വീക്ഷിക്കാന്‍ നിരവധി പേരാണ് എത്തുന്നത്. സിപിഐ എം ഏരിയാ സെക്രട്ടറി ടി വിശ്വനാഥന്‍ ഉദ്ഘാടനംചെയ്തു. കെ സുന്ദരന്‍ അധ്യക്ഷനായി. വി കെ പീതാംബരന്‍, എ കെ ഉണ്ണികൃഷ്ണന്‍, കെ ടി ബിനു, കെ ടി ശ്രീധരന്‍, ഇളമന ഹരിദാസ്, എന്‍ ബി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി ചന്ദ്രബാബു സ്വാഗതം പറഞ്ഞു.
പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ക്ഷീര-ജൈവ-കാര്‍ഷിക പ്രദര്‍ശനം 'ഗ്രാമ കാഴ്ചകള്‍' മുക്കത്തിന് വേറിട്ട അനുഭവമായി. വിവിധ സ്ഥലങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച ജൈവ വിഷരഹിത ഉല്‍പ്പന്നങ്ങളും കാര്‍ഷിക അനുബന്ധ സാമഗ്രികളുമാണ് പ്രദര്‍ശനത്തിനുള്ളത്. കേരളത്തില്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന വിവിധതരം നെല്ലുകളും അരിയും പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി സജ്ജീകരിച്ചിട്ടുണ്ട്. ജോര്‍ജ് എം തോമസ് എംഎല്‍എ പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. ടി വിശ്വനാഥന്‍ അധ്യക്ഷനായി. വി കെ പീതാംബരന്‍, കെ ടി ബിനു, കെ ടി ശ്രീധരന്‍, എന്‍ ബി വിജയകുമാര്‍, നഗരസഭാ ചെയര്‍മാന്‍ വി കുഞ്ഞന്‍, ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ ഹരീദ മോയിന്‍കുട്ടി എന്നിവര്‍  സംസാരിച്ചു.