Top
18
Monday, December 2017
About UsE-Paper

തിരുവമ്പാടി ഏരിയാ സമ്മേളനം നാളെ തുടങ്ങും

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


മുക്കം > സിപിഐ എം തിരുവമ്പാടി ഏരിയാ സമ്മേളനത്തിന് ശനിയാഴ്ച മുക്കത്ത് തുടക്കമാവും. സമ്മേളനത്തിനുള്ള ഒരുക്കം പൂര്‍ത്തിയായി.  സമ്മേളനത്തെ വരവേല്‍ക്കാന്‍ മുക്കം ചുവപ്പണിഞ്ഞു. മലയോരത്തെ ആദ്യകാല നേതാക്കളുടെ സ്മരണകളുണര്‍ത്തി പ്രധാന വീഥികളില്‍ നേരത്തെതന്നെ സ്വാഗത കവാടങ്ങള്‍ ഉയര്‍ന്നു. അനുബന്ധ പരിപാടികളും നടക്കുകയാണ്. വന്‍ ജനസഞ്ചയമാണ് പരിപാടികള്‍ക്കെത്തുന്നത്.
 ശനിയാഴ്ച രാവിലെ ഒമ്പതിന് ഇ എം എസ് ഓഡിറ്റോറിയത്തിലെ 'പി ടി രാജന്‍ നഗറി 'ല്‍ പ്രതിനിധി സമ്മേളനം തുടങ്ങും. മുന്നോടിയായി ഏരിയാ കമ്മിറ്റി അംഗം ജോളി ജോസഫിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി മത്തായി ചാക്കോ സ്മൃതിമണ്ഡപത്തില്‍ നിന്നും ദിപശിഖാ റാലി സമ്മേളന നഗരിയിലെത്തും. തുടര്‍ന്ന് മുതിര്‍ന്ന അംഗം പി എന്‍ തങ്കപ്പന്‍ പതാക ഉയര്‍ത്തും. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി സതീദേവി സമ്മേളനം ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോര്‍ജ് എം തോമസ്, എം മെഹബൂബ്, കെ പി കുഞ്ഞമ്മദ് കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി പി ബാലകൃഷ്ണന്‍ നായര്‍, ഇ രമേശ് ബാബു, ആര്‍ പി ഭാസ്കരന്‍, ടി വേലായുധന്‍ എന്നിവര്‍ പങ്കെടുക്കും. ഏരിയാ പരിധിയിലെ 133 പ്രതിനിധികളും 20 ഏരിയാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം ഞായറാഴ്ചയും തുടരും.
തിങ്കളാഴ്ച വൈകിട്ട് നാലിന് റെഡ് വളന്റിയര്‍ മാര്‍ച്ച്, പ്രകടനം എന്നിവ ആരംഭിക്കും. തുടര്‍ന്ന് ബസ്സ്റ്റാന്‍ഡ് പരിസരത്തെ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ പൊതുസമ്മേളനം നടക്കും. ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എ എ റഹിം, ജോര്‍ജ് എം തോമസ് എംഎല്‍എ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കൊച്ചിന്‍ സംഘവേദിയുടെ ' വാക്ക് പൂക്കും കാലം' നാടകം അരങ്ങേറും.
സമ്മേളനത്തിന്റെ അനുബന്ധപരിപാടികള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാര്‍ഷിക പ്രദര്‍ശനവും, ചരിത്ര പ്രദര്‍ശനവും തുടരുകയാണ്. ഏരിയാ സെക്രട്ടറി ടി വിശ്വനാഥന്‍, സ്വാഗതസംഘം ചെയര്‍മാന്‍ വി കുഞ്ഞന്‍, കണ്‍വീനര്‍ കെ ടി ബിനു, ട്രഷറര്‍ എ കെ ഉണ്ണികൃഷ്ണന്‍, കെ സുന്ദരന്‍, എന്‍ ബി വിജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

Related News

കൂടുതൽ വാർത്തകൾ »