Top
17
Sunday, December 2017
About UsE-Paper

ആര്‍എസ്എസ് വധഭീഷണി: പൊലീസ് കേസെടുക്കണം-സിപിഐ എം

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

 

കുറ്റ്യാടി > സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് രാജിവെച്ച് സിപിഐ എമ്മിന്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്കെതിരെ നവ മാധ്യമങ്ങളിലൂടെ നടത്തുന്ന അപവാദ പ്രചാരണവും, വധഭീഷണിയും നടത്തുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് സിപിഐ എം മരുതോങ്കര ലോക്കല്‍ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 
മരുതോങ്കര ലോക്കലിലെ കച്ചേരിയില്‍ ആര്‍ എസ് എസില്‍ നിന്നും രാജിവെച്ചവര്‍ക്കെതിരെയാണ് ഭീഷണിയും അപവാദങ്ങളും പ്രചരിപ്പിക്കുന്നത്. ഊരത്തെ ആര്‍എസ്എസുകാരനായ സി പി  മഹേഷിന്റ പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്ന സന്ദേശത്തില്‍ ആര്‍ എസ്എസ് ബന്ധം ഉപേക്ഷിച്ച കച്ചേരിയിലെ അനൂപ്, ദീപു എന്നിവരുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചാണ് വധഭീഷണിയും അപവാദങ്ങളും അസഭ്യം നിറഞ്ഞ വാക്കുകളും അടങ്ങുന്നതാണ്സന്ദേശം. 
ഈ സന്ദേശത്തിന് എതിരെ തൊട്ടില്‍പ്പാലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.നാടിന്റെ ഐക്യവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ക്കെതിരെ തൊട്ടില്‍പ്പാലം പൊലീസ് കേസെടുക്കണമെന്ന് സി പിഐഎംമരുതോങ്കര ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ടി പവിത്രന്‍ അധ്യക്ഷനായി. കെ ടി മനോജന്‍, കെ നാന്നു ടി കെ നാണു എന്നിവര്‍ സംസാരിച്ചു.