22 September Saturday

തൊട്ടിൽപ്പാലത്ത് തീപിടിത്തം ഫയലുകൾ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

കുറ്റ്യാടി 

 കാവിലുംപാറ പഞ്ചായത്ത് ഓഫീസിന്റെ മൂന്നാം നിലയിൽ വൻ തീപ്പിടുത്തം. പഞ്ചായത്ത് ഓഫീസിലെ ഫയലുകളും, ഇവ സൂക്ഷിച്ച ഇരുമ്പ് റാക്കുകളും, ജനലുകളും പൂർണ്ണമായും കത്തിനശിച്ചു. മേൽപ്പുരക്കും ഭിത്തിക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.നാദാപുരത്തു നിന്നുമെത്തിയ അഗ്നിശമന സേനയും നാട്ടുകാരുമാണ് തീയണച്ചത്. വെള്ളിയാഴ്ച പുലർച്ചെ5 .30 ന് ക്ഷേത്ര ദർശനത്തിനെത്തിയവരാണ് തീ പടർന്നത് കണ്ടത്. തീ പിടിത്തമുണ്ടായതിന് കാരണമെന്നും കണ്ടെത്താനായില്ല.കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജിന്റെ പരാതിയെ തുടർന്ന് തൊട്ടിൽപ്പാലം പോലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പുലർച്ചെയായതിനാൽ ടൗണിൽ ജനത്തിരക്ക് കുറഞ്ഞതും അപകടം കുറച്ചു . ശനിയാഴ്ച രാവിലെ കോഴിക്കോടുനിന്നു ഫോറൻസിക് വിഭാഗം തീപിടുത്തമുണ്ടായ പഞ്ചായത്ത് കെട്ടിടം പരിശോധിക്കുമെന്ന്‌ തൊട്ടിൽപ്പാലം എസ് ഐ പറഞ്ഞു.

 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top