21 September Friday
കോളേജ‌് യൂണിയൻ

മൂന്നിടത്ത്‌ എസ്എഫ്ഐക്ക‌് എതിരില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
കോഴിക്കോട‌്
കലിക്കറ്റ് സർവകലാശാലക്ക‌്  കീഴിലുള്ള കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനാ സമയം അവസാനിച്ചപ്പോൾ ജില്ലയിലെ നിരവധി കോളേജുകളിൽ എസ്എഫ്ഐ മുന്നേറ്റം. പല കോളേജുകളിലും എ‌സ‌്എഫ‌്ഐക്ക‌് എതിരാളികളില്ല. മൊകേരി ഗവ. കോളേജ‌്, നാദാപുരം ഐഎച്ച‌്ആർഡി കോളേജ‌്, കൊയിലാണ്ടി എസ‌്എൻഡിപി കോളേജ‌് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ചു. മടപ്പള്ളി ഗവ. കോളേജിൽ 23ൽ 18 സീറ്റിലും ജയിച്ചു. 
ചേളന്നൂർ എസ‌്എൻ കോളേജിൽ മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്സ് അസോസിയേഷനുകളും ഒന്ന‌്, പിജി വർഷ പ്രതിനിധികൾ, മലബാർ ക്രിസ‌്ത്യൻ കോളേജിൽ മാഗസിൻ എഡിറ്റർ, സുവോളജി, എംസിജെ, ഇംഗ്ലീഷ‌്, ഫിസിക‌്സ‌് അസോസിയേഷൻ സീറ്റുകളിലും എതിർ സ്ഥാനാർഥികൾ ഉണ്ടായില്ല. ചെറുവണ്ണൂർ എഡബ്ല്യുഎച്ച‌് കോളേജിൽ ജനറൽ സെക്രട്ടറി, യുയുസി സീറ്റുകളും  മുക്കം ഐഎച്ച‌്ആർഡി കോളേജിൽ വൈസ്ചെയർമാൻ, ജോയിന്റ‌് സെക്രട്ടറി സീറ്റുകളും കൊടുവള്ളി ഗവ. കോളേജിൽ ഇംഗ്ലീഷ‌് അസോസിയേഷനും  കൊയിലാണ്ടി ഗുരുദേവ കോളേജിൽ ഫൈൻ ആർട‌്സ‌് സെക്രട്ടറി, മാഗസിൻ എഡിറ്റർ, ജനറൽ ക്യാപ‌്റ്റൻ, മൂന്നാം വർഷ പ്രതിനിധി, ബിസിഎ റപ്പ‌്, പേരാമ്പ്ര സികെജി കോളേജിൽ പിജി പ്രതിനിധി എന്നിവയും നേടി. 
ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന വടകര കടത്തനാട് ആർട്സ് ആൻഡ‌് സയൻസ് കോളേജിൽ 13ൽ 12 സീറ്റിലും പന്തീരാങ്കാവ്  പിവിഎസ‌് കോളേജിൽ രണ്ട‌് അസോസിയേഷനും രണ്ടാം വർഷ പ്രതിനിധിയും എസ‌്എഫ‌്ഐക്ക‌് ലഭിച്ചു. 16നാണ‌് കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പ‌്. എസ‌്എഫ‌്ഐ ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങൾക്ക‌് വിദ്യാർഥികൾ നൽകിയ അംഗീകാരമാണ‌് എതിരാളികളില്ലാത്ത വിജയമെന്ന‌് ജില്ലാ സെക്രട്ടറിയറ്റ‌് പ്രസ‌്താവനയിൽ പറഞ്ഞു. എസ‌്എഫ‌്ഐക്ക‌് ഉജ്വല വിജയം സമ്മാനിച്ച വിദ്യാർഥികളെയും സെക്രട്ടറിയറ്റ‌് അഭിവാദ്യംചെയ‌്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top