13 November Tuesday
വിവാഹ വാഗ്ദാനം നൽകി പീഡനം

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018
കുന്നമംഗലം
സഹപാഠിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത്  കോൺഗ്രസ് കുന്നമംഗലം മണ്ഡലം സെക്രട്ടറി  അറസ്റ്റിലായി. പടനിലം സ്വദേശി   കണ്ടംപാലത്ത് എം കെ ഹിഷാ(24)മിനെയാണ് ചേവായൂർ സർക്കിൾ ഇൻസ്പെക്ടർ കെ കെ ബിജു വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ്‌ ചെയ്തു.  വ്യത്യസ്ത മതക്കാരായ യുവതിയും യുവാവും ദീർഘകാലം പ്രണയത്തിലായിരുന്നെന്നും 2015 മാർച്ച് മുതൽ 2018 മാർച്ച് വരെ ബംഗളൂരുവിലെ ഒരു ഹോട്ടലിൽവച്ചും ബത്തേരിയിലെ ഹോട്ടലിൽവച്ചും പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
വിവാഹിതരാവാൻ വീട്ടുകാർ സമ്മതിക്കാതിരുന്നതിനാൽ പരസ്പരം പിരിയാൻ തീരുമാനിച്ചെങ്കിലും യുവതിക്ക് വീട്ടുകാർ മറ്റ‌്  കല്യാണ ആലോചന നടത്തുമ്പോൾ യുവാവ് യുവതിയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ‌് പരാതി.
പ്രധാന വാർത്തകൾ
Top