24 September Monday

ആയഞ്ചേരി കൃഷിഭവൻ അഴിമതി; കർഷക സംഘം പ്രക്ഷോഭത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018
വടകര
ആയഞ്ചേരി കൃഷിഭവനിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കർഷക സംഘം ആയഞ്ചേരി വില്ലേജ് കമ്മറ്റി പ്രക്ഷോഭത്തിലേക്ക്. ആയഞ്ചേരി കൃഷിഭവൻ പരിധിയിൽ വരുന്ന ആയഞ്ചേരി നെല്ലുൽപാദക സമിതി മുക്കടത്തും വയലിൽ നെൽകൃഷി നടത്തി എന്ന വ്യാജരേഖയുണ്ടാക്കി 50,000 രൂപ തട്ടിയെടുത്തുവെന്ന് കാർഷക സംഘം ഭാരവാഹികൾ ആരോപിച്ചു.
 ഒരു സെൻറ് സ്ഥലത്തുപോലും കൃഷി നടത്താതെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പേരിൽ ഉണ്ടാക്കിയ സമിതി പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും പേരിൽ പണം തട്ടിയെടുത്തുവെന്നാണ് ആരോപണം.  കർഷക സംഘം പ്രവർത്തകർ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ നിന്നാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. 
സംസ്ഥാന സർക്കാർ രൂപീകരിച്ച ഉപദേശക സമിതി കഴിഞ്ഞ നാലു മാസക്കാലമായി വിളിച്ചുചേർത്തിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തിയാൽ വ്യാപകമായ ക്രമക്കേടുകൾ ഇനിയും കണ്ടെത്താൻ കഴിയുമെന്നും കർഷക സംഘം നേതാക്കൾ സർക്കാറിനു നൽകിയ പരാതിയിൽ പറഞ്ഞു. പ്രക്ഷേആഭ സമരങ്ങളുടെ ഭാഗമായി 13 ന് കർഷക സംഘം നേതൃത്വത്തിൽ  ആയഞ്ചേരി കൃഷി ഭവനിലേക്ക് മാർച്ച് നടത്തും. ടി വി കുഞ്ഞിരാമൻ അധ്യക്ഷനായി. ടി പി ദാമോദരൻ, കെ സോമൻ, എ കെ ഷാജി, യു വി കുമാരൻ, സി ഹരിദാസ്, കെ മോഹനൻ, സി എം ഗോപാലൻ, അനൂപ് കയണേരി, നൊച്ചാട്ട് നാണു എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
Top