19 July Thursday

മുഖ്യമന്ത്രി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു

കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയന്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ളാന്റ് സയന്‍സസ് സന്ദര്‍ശിച്ചു. ഒളവണ്ണയില്‍ അമ്പതേക്കറോളം വരുന്ന ഗാര്‍ഡനില്‍ ഒരുക്കിയ പനത്തോട്ടത്തിന്റെയും ഹോര്‍ത്തുസ് വാലിയുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. ഗാര്‍ഡനിലെ അമൃതവനത്തില്‍ ചെമ്പകത്തൈ നട്ടാണ് മടങ്ങിയത്.
  പി ടി എ റഹീം എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍, കോഴിക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ്കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഡയറക്ടര്‍ ഡോ. ആര്‍ പ്രകാശ്കുമാര്‍ പുതിയ പദ്ധതികള്‍ വിശദീകരിച്ചു. രണ്ടുകോടി രൂപ ചെലവില്‍ അക്വാറ്റിക് ബയോപാര്‍ക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ച്  മുഖ്യമന്ത്രിയുമായി സംസാരിച്ചു. ജലസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതിയാണിത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top