19 September Wednesday

എ സോൺ വോളി ചേളന്നൂർ എസ‌്എൻജി ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
പേരാമ്പ്ര
രണ്ടു ദിവസമായി പേരാമ്പ്ര ദാറുന്നുജും ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജ‌് ഗ്രൗണ്ടിൽ നടക്കുന്ന കലിക്കറ്റ‌് യൂണിവേഴ‌്സിറ്റി എ സോൺ വോളിബോൾ ടൂർണമെന്റിൽ ചേളന്നൂർ എ‌സ‌് എൻ കോളേജ‌് ജേതാക്കളായി. കുറ്റ്യാടി ഐഡിയൽ ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജിനെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക‌് പരാജയപ്പെടുത്തിയാണ‌് എസ‌്എൻകോളേജ‌് ചാമ്പ്യന്മാരായത‌്. ലൂസേഴ‌്സ‌് ഫൈനലിൽ കുറ്റ്യാടി എംഎച്ച‌് കോളേജിനെ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക‌് പരാജയപ്പെടുത്തി വയനാട‌് ഡബ്ല്യൂഎംഒ കോളേജ‌് മൂന്നാംസ്ഥാനം നേടി. പേരാമ്പ്ര സിഐ കെ പി സുനിൽകുമാർ വിജയികൾക്കുള്ള ട്രോഫികൾ വിതരണംചെയ‌്തു. മികച്ച കളിക്കാർക്ക‌് വി ടി ഇബ്രാഹിം, നൗഷാദ‌് കുന്നത്ത‌് എന്നിവർ ട്രോഫികൾ നൽകി. കെ ഇമ്പിച്ച്യാലി അധ്യക്ഷനായി. വി ടി കുഞ്ഞാലി, പ്രൊഫ. എം മുഹമ്മദ‌് അസ‌്ലം എന്നിവർ സംസാരിച്ചു. കോഡിനേറ്റർ എ കെ അബ്ദുൾഅസീസ‌് സ്വാഗതവും കെ ടി രാഗേഷ‌് നന്ദിയും പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top