19 December Wednesday

സഹകരണ സംഘത്തിലെ ക്രമക്കേട്: പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
നാദാപുരം 
നാദാപുരം പഞ്ചായത്ത് വനിതാ സഹകരണസംഘത്തിൽ സാമ്പത്തിക ക്രമകേട് നടത്തിയ കേസിൽ സംഘം മുൻ സെക്രട്ടറി പുറമേരി വെള്ളൂർ സ്വദേശി മണ്ടോള്ളതിൽ വിപിൻ (28) അറസ്റ്റിൽ. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്  അറസ്റ്റ് ചെയ്തത്. 
കല്ലാച്ചി ടൗണിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്ത് വനിതാ സഹകരണസംഘത്തിൽ നിന്നും 81 ലക്ഷം രൂപ തിരിമറി നടത്തിയതായാണ് കേസ്. 2017 ആഗസ്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2017 സെപ്‌തംബറിൽ സെക്രട്ടറിയെ ഭരണസമിതിയോഗം ചേർന്ന്  സസ്‌പെൻഡ് ചെയ്തു. സംഘം പ്രസിഡന്റ് കെ ശ്യാമള നല്കിയ പരാതിയിലാണ് അറസ്റ്റ്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കോഴിക്കോട് വിങാണ് കേസ് അന്വേഷിക്കുന്നത്.
പ്രധാന വാർത്തകൾ
Top