Top
18
Monday, December 2017
About UsE-Paper

കൈയെത്തും ദൂരത്ത്: സര്‍ട്ടിഫിക്കറ്റുകള്‍ നാളെ മുഖ്യമന്ത്രി വിതരണംചെയ്യും

Wednesday Dec 6, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച കൈയെത്തും ദൂരത്ത് അദാലത്തിലൂടെ ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഏഴിന് രാവിലെ    9.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണംചെയ്യും. ജെഡിടി ഇസ്ളാം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനാകും. 2404 മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകളും 747 ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളുമാണ് വിതരണംചെയ്യുന്നത്.
കലക്ടര്‍ യു വി ജോസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അദാലത്ത് നടത്തിയാണ് അര്‍ഹരായവര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചത്. വടകരയില്‍ 279 പേര്‍ക്കും കൊയിലാണ്ടിയില്‍ 360 പേര്‍ക്കും കുറ്റ്യാടിയില്‍ 253 പേര്‍ക്കും നാദാപുരത്ത് 180 പേര്‍ക്കും താമരശേരിയില്‍ 318 പേര്‍ക്കും കോഴിക്കോട്ട് 474 പേര്‍ക്കും ഫറോക്കില്‍ 540 പേര്‍ക്കുമാണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. വടകരയില്‍ 138 പേര്‍ക്കും കൊയിലാണ്ടിയില്‍ 139 പേര്‍ക്കും കുറ്റ്യാടിയില്‍ 61 പേര്‍ക്കും നാദാപുരത്ത് 31 പേര്‍ക്കും താമരശേരിയില്‍ 118 പേര്‍ക്കും കോഴിക്കോട്ട് 152 പേര്‍ക്കും ഫറോക്കില്‍ 108 പേര്‍ക്കുമാണ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുക.
 

Related News

കൂടുതൽ വാർത്തകൾ »