23 September Sunday

ഡെങ്കിപ്പനി, മലമ്പനി: ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 കോഴിക്കോട‌്

വെള്ളപ്പൊക്കത്തിന് ശേഷം വരും ദിവസങ്ങളിൽ ഡെങ്കിപ്പനി, മലമ്പനി, തുടങ്ങിയ കൊതുകുജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വി ജയശ്രീ അറിയിച്ചു.
പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, തൊലിപ്പുറമേ ചുവന്നുതടിച്ച പാടുകൾ, ശരീരവേദന, വെളിച്ചത്തേക്ക് നോക്കാൻ പ്രയാസം എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. രോഗം വരാതിരിക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണം.
• ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ ഇല്ലാതാക്കുക
• വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുകയോ മണ്ണിട്ടുനികത്തുകയോ ചെയ്യുക
• കെട്ടിനിൽക്കുന്ന വെള്ളത്തിൽ മണ്ണെണ്ണ/കരി ഓയിൽ ഒഴിച്ച് കൂത്താടികളെ നശിപ്പിക്കുക
• ജലാശയങ്ങളിൽ കൂത്താടി ഭോജികളായ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കുക.
• റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ ഉപയോഗശേഷം കമിഴ‌്ത്തി വയ‌്ക്കുകയോ വെള്ളം തങ്ങിനിൽക്കാത്ത വിധം സൂക്ഷിക്കുകയോ ചെയ്യുക.
• കവുങ്ങിൻ തോട്ടങ്ങളിലെ പാളകൾ നീക്കം ചെയ്യുകയോ വെള്ളം തങ്ങിനിൽക്കാത്തവിധം സൂക്ഷിക്കുകയോ വേണം. 
• ടെറസ്സിലും സൺഷേഡിലും കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുക. 
• കൊതുകുകടി ഏൽക്കാതിരിക്കാൻ വ്യക്തിഗത മാർഗങ്ങൾ സ്വീകരിക്കുക . കൊതുകുവല ഉപയോഗിക്കുക, ലേപനം പുരട്ടുക, ശരീരം മുഴുവൻ മറയ്ക്കുന്നവിധമുള്ള വസ‌്ത്രം ധരിക്കുക.
•രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സക്ക‌് വിധേയരാകാതെ ആരോഗ്യസ്ഥാപനങ്ങളിൽ ചികിത്സ തേടുക.
• കൊതുകു നശീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാകുക.
• ആഴ‌്ചയിലൊരിക്കൽ വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈഡേ ആചരിക്കുക
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top