23 September Sunday

60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക്‌ പെൻഷൻ ഏർപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018
നാദാപുരം
അറുപത് വയസ്സ് പൂത്തിയായ മുഴുവൻ പ്രവാസികൾക്കും പെൻഷൻ ഏർപ്പെടുത്തണമെന്ന് പ്രവാസി സംഘം നാദാപുരം പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കക്കട്ടിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിണ്ടന്റ് എം സി അബു ഉദ്ഘാടനം ചെയ്തു. എം സി ദിനേശൻ അധ്യക്ഷനായി .
സി കെ ബാലൻ പ്രവർത്തന റിപ്പോർട്ടും കെ ടി കെ ഭാസ്കരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ടി കെ കണ്ണൻ, കൃഷ്ണൻ പുതുക്കുടി, കെ പി അശോകൻ, ടി കണ്ണൻ, കെ എം കുമാരൻ, എം കെ രാഘവൻ, സി നാണു എന്നിവർ സംസാരിച്ചു. ടി ശ്രീജിത്ത് സ്വാഗതവും സി രാഗേഷ് നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ:എം കെ രാഘവൻ (പ്രസിഡന്റ് ), കെ എം കുമാരൻ, ടി ശ്രീജിത്ത്  (വൈസ്‌ പ്രസിഡന്റുമാർ),
സി കെ ബാലൻ (സെക്രട്ടറി), ടി കണ്ണൻ,  പി പി വിനോദൻ (ജോയിന്റ‌് സെക്രട്ടറിമാർ), എം സി ദിനേശൻ (ട്രഷറർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top