19 December Wednesday

വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 5, 2017


വടകര >  മാഹിയില്‍ നിന്നും കടത്തുകയായിരുന്ന 46 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് അത്തോളി സ്വദേശി എടവലത്ത് മീത്തല്‍ ബൈത്തുല്‍ റഹ്മത്തില്‍ മന്‍സൂര്‍(37)നെയാണ് വടകര സി ഐ മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം കരിമ്പനപ്പാലത്ത് അറസ്റ്റ് ചെയ്തത്.  ഓട്ടോയുടെ വുഡിനുള്ളില്‍ രഹസ്യ അറയുണ്ടാക്കിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഒരു തരത്തിലും പിടിക്കപെടാത്ത നിലയിലാണ് രഹസ്യ അറ.  പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടായതിനെ തുടര്‍ന്ന് വുഡ് തകര്‍ത്ത് നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം കണ്ടെത്തിയത്. കെഎല്‍ 11എ സെഡ്-6621 ആപേ ഓട്ടോയും മദ്യവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top