23 September Sunday

പ്രളയത്തിൽ നഷ‌്ടമായത‌് 1153 പു‌സ‌്തകങ്ങൾ, 264 യൂണിഫോമുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
കോഴിക്കോട‌് 
വെള്ളപ്പൊക്കത്തിൽ ജില്ലയിൽ നഷ‌്ടപ്പെട്ടത‌് 1153 ടെക‌്സ‌്റ്റ‌്ബുക്കുകളും 264 യൂണിഫോമുകളും. 11  ഉപജില്ലകളിൽനിന്നുള്ള 317 വിദ്യാർഥികളുടെ കണക്കാണിത‌്.  60 കുട്ടികളുടെ ബാഗും കുടയും പ്രളയം കവർന്നു. പുതിയ പുസ‌്തക വിതരണം  ഈ ആഴ‌്ചയോടെ  പൂർത്തീകരിക്കാനാവുമെന്ന‌് ഡിഡിഇ ഇ കെ സുരേഷ‌് കുമാർ അറിയിച്ചു. പല സ‌്കൂളുകളിൽ നേരത്തെ ബാക്കി വന്ന പുസ‌്തകങ്ങൾ ഉണ്ട‌്. ഇതിന‌് പുറമെ 15 ശതമാനം അധിക പുസ‌്തകങ്ങൾ സർക്കാർ പ്രിന്റ‌് ചെയ‌്തിരുന്നു.  യൂണിഫോം നൽകാൻ കുറഞ്ഞത‌് രണ്ടാഴ‌്ച സമയമെടുക്കും. കുട്ടികളുടെ എണ്ണം കണക്കാക്കി റിപ്പോർട്ട‌് നൽകിയിട്ടുണ്ട‌്. ബാഗ‌്, കുട തുടങ്ങിയ സാധനങ്ങൾ പോയവർക്ക‌് ആവശ്യാനുസരണം കിറ്റ‌് അതത‌് സ‌്കൂളുകളിൽ നൽകുന്നുണ്ട‌്. നഷ‌്ടപ്പെട്ട സർട്ടിഫിക്കറ്റുകളും ഒരാഴ‌്ചകൊണ്ട‌് ലഭ്യമാവാനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ട‌്. ഇത‌് സംബന്ധിച്ച കണക്കുകൾ പരീക്ഷാഭവനിൽ വ്യാഴാഴ‌്ച സമർപ്പിക്കും.
പ്രധാന വാർത്തകൾ
Top