20 November Tuesday

എലിപ്പനി മരുന്നുകൾ സുലഭം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
കോഴിക്കോട‌്
എലിപ്പനി പ്രതിരോധത്തിനുൾപ്പെടെയുള്ള  മരുന്നുകൾ ജില്ലയിൽ സുലഭം. കെഎംഎസ‌്സിഎൽ (കേരള മെഡിക്കൽ സർവീസ‌് കോർപറേഷൻ ലിമിറ്റഡ‌്) ശേഖരത്തിൽ പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലീൻ ഗുളികകൾ ഒരു ലക്ഷത്തോളം ഉണ്ടെന്ന‌് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായി രണ്ട‌് ലക്ഷത്തോളം മരുന്നുകൾ ഇപ്പോൾ ശേഖരത്തിലുണ്ട‌്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ചികിത്സയ‌്ക്കുള്ള മരുന്നുകൾ എല്ലായിടത്തും ആവശ്യത്തിന‌് എത്തിച്ചിട്ടുണ്ട‌്. 
 മരുന്നുകൾ കഴിക്കേണ്ട വിധം:
    മുതിർന്നവർ ആഴ‌്ചയിലൊരിക്കൽ 200 മി. ഗ്രാം ഡോക‌്സി സൈക്ലീൻ ഒറ്റ ഡോസ‌് ഭക്ഷണത്തിനുശേഷം കഴിക്കണം. എട്ട‌് മുതൽ 14 വയസ്സ‌് വരെയുള്ളവർ 100 മി. ഗ്രാം ഡോക‌്സി സൈക്ലീൻ ഒറ്റ ഡോസ‌് ആഴ‌്ചയിലൊരിക്കൽ ഭക്ഷണശേഷം. 
      രണ്ട‌് മുതൽ എട്ട‌് വയസ്സുവരെയുള്ളവർ ശരീരഭാരം ഒരു കിലോഗ്രാമിന‌് നാല‌് മി. ഗ്രാം എന്ന അളവിൽ ഒറ്റ ഡോസായി. രണ്ട‌് വയസ്സിന‌് താഴെയുള്ളവർ ശരീരഭാരം ഒരു കിലോഗ്രാമിന‌് 10 മി. ഗ്രാം എന്ന നിലയിൽ വെറും വയറ്റിൽ. ഗർഭിണികളും മുലയൂട്ടുന്നവരും അമോക‌്സിലിൻ 500 മില്ലീ ഗ്രാം ഗുളിക എട്ട‌് മണിക്കൂർ ഇടവിട്ട‌് ഭക്ഷണശേഷം അഞ്ച‌് ദിവസം വരെ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top