15 November Thursday

യാത്രക്കാർക്ക് കഞ്ചാവ് വിൽക്കുന്ന കണ്ടക്ടർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
ബാലുശേരി
യാത്രക്കാർക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ബസ് കണ്ടക്ടർ പിടിയിൽ. ബാലുശേരി നരിക്കുനി റോട്ടിലോടുന്ന പാലങ്ങാട് മോട്ടോഴ‌്സ് ബസ്സിലെ കുഞ്ഞാവ എന്നുവിളിക്കുന്ന ജ്യോതിഷിനെയാണ് ബാലുശേരിയിൽ വച്ച് എക്സൈസ് സംഘം പിടികൂടിയത്. 
ചെറുപൊതികളാക്കിയ കഞ്ചാവ് ബസ്സിലെ ജോലിക്കിടെ ആവശ്യക്കാർക്ക് വിൽക്കുകയാണ് ഇയാളുടെ രീതിയെന്ന് ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ സുധാകരൻ പറഞ്ഞു. വിദ്യാർഥികൾക്കിടയിലും ഇയാൾ കഞ്ചാവ് എത്തിക്കുന്നതായി സംശയമുണ്ട്. പ്രിവ​ന്റീവ് ഓഫീസർമാരായ പി സി മനോജ്കുമാർ, കെ കെ റഫീക്ക്, എം സുനിൽ, സിഇഒ എൻ കെ ഷബീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top