23 September Sunday

ഗുരുവായൂരപ്പൻ കോളേജിൽ കെ‌എസ‌്‌യു അക്രമം; 3 എസ‌്എഫ‌്ഐ പ്രവർത്തകർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
കോഴിക്കോട‌്
കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെഎസ‌്‌യുക്കാർ ഗുരുവായൂരപ്പൻ കോളേജിൽ വിദ്യാർഥികളെ ആക്രമിച്ചു. പരിക്കേറ്റ‌് യൂണിയൻ ചെയർമാൻ അടക്കം മൂന്നു പേർ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലാണ‌്. യൂണിയൻ ചെയർമാൻ അഭിനവ‌് പെരിങ്ങളം, എസ‌്എഫ‌്ഐ യൂണിറ്റ‌് വൈസ‌് പ്രസിഡന്റ‌് പി അതുൽ, പ്രവർത്തകനായ മൂർഷിദ‌് എന്നിവരാണ‌് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത‌്. അതുലിന്റെ കണ്ണിന‌് ഗുരുതര പരിക്കാണുള്ളത‌്.  കസബ പൊലീസിൽ പരാതി നൽകി.
ഗുരുവായൂരപ്പൻ കോളേജിൽ ചെയർമാൻ അടക്കമുള്ള എസ‌്എഫ‌്ഐ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന‌് എസ‌്എഫ‌്ഐ കോഴിക്കോട‌് സൗത്ത‌് ഏരിയാ സെക്രട്ടറിയറ്റ‌് പ്രസ്‌താവനയിൽ പറഞ്ഞു. യൂണിയൻ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയമാണ‌് കെഎസ‌്‌യുവിനെ അക്രമം അഴിച്ചുവിടാൻ പ്രേരിപ്പിച്ചത‌്. ആക്രമണം അവസാനിപ്പിക്കാൻ കെഎസ‌്‌യു തയ്യാറാകണമെന്നും സെക്രട്ടറിയറ്റ‌്  പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top