17 November Saturday

മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
വടകര
വില്ല്യാപ്പള്ളി പഞ്ചായത്തിൽ എലിപ്പനി മരണം റിപ്പോർട്ട് ചെയ്ത കുട്ടോത്ത് 13 ാം വാർഡിൽ പഞ്ചായത്ത് നേതൃത്വത്തിൽ പ്രതിരോധ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കുട്ടോത്ത് ഓലയാട്ട് താഴകുനിയിൽ ഉജേഷ് ആണ് ഇക്കഴിഞ്ഞ ദിവസം പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. 
പഞ്ചായത്തിൽ ചളി സ്ഥലങ്ങളിലും വയലുകളിലും ജോലിചെയ്യുന്നവരെ പ്രത്യേക റിസ്ക്ക് ഗ്രൂപ്പാക്കിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.  കുട്ടോത്ത് ചെറുകാട് വായനശാലയിൽ ചേർന്ന മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ മോഹനൻ ഉദ്ഘാടനം ചെയ്തു. 
സ്ഥിരം സമിതി ചെയർമാൻ കൊയ്യോടൻ ഭാസ്കരൻ അധ്യക്ഷനായി. പഞ്ചായത്തംഗം സൽഗുണൻ, ഡോ. ബിജുഘോഷ്, ജെഎച്ച്ഐ ബിജു, സുബി, സേവ്യർ എന്നിവർ സംസാരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top