14 November Wednesday

ദുരിതാശ്വാസനിധിയിലേക്ക് സഹായം പ്രവഹിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
വടകര
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം. വില്ല്യാപ്പള്ളിയിലെ ഓട്ടോ‐ടാക്സി തൊഴിലാളികൾ ഒറ്റദിനം കൊണ്ട് സമാഹരിച്ചത് 59,540 രൂപ. സർവീസ് നടത്തി ലഭിച്ച തുക സംയുക്ത തൊഴിലാളി യൂണിയൻ കൺവീനർ കീഴത്ത് സത്യൻ തഹസിൽദാർ ടി കെ സതീഷിന് കൈമാറി. ചടങ്ങിൽ വിവിധ യൂണിയന നേതാക്കളായ പി എം പവിത്രൻ, കെ പി ബാബു, എം നസീർ, കെ കെ ബാലകൃഷ്ണ പണിക്കർ, പി എം ചന്ദ്രൻ, കെ പി രാജു എന്നിവർ പങ്കെടുത്തു.
കടമേരി പുലരി റെസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 70,000 രൂപ സംഭാവന നൽകി. കുടുംബാംഗങ്ങളിൽ നിന്നും സമാഹരിച്ച തുക കെ ദാമോദരൻ, പുതിയോട്ടിൽ പത്മനാഭൻ നമ്പ്യാർ, ചാത്തോത്ത് ശ്രീധരൻ, ഇ വി ശ്രീധരൻ, കോയിറ്റോടി കുഞ്ഞിരാമൻ, സി പി ശശി എന്നിവർ ചേർന്ന് തഹസിൽദാറിന് കൈമാറി. കാഴ്ച കലാ സാംസ്കാരിക വേദി കടമേരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകി. പ്രിസഡന്റ് ആർ റോഹിത്ത് സെക്രട്ടറി കെ ടി കെ രതീഷ് എന്നിവർ ചേർന്ന് തഹസിൽദാർ പി കെ സതീഷ് കുമാറിന് തുക കൈമാറി. 
മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ഒഞ്ചിയം യൂണിറ്റിന്റെ നാദാപുരം റോഡിൽ സംഘടിപ്പിച്ച കാരുണ്യപൂർവം പരിപാടിയുടെ ഭാഗമായി ഗാനാഞ്ജലി സംഘടിപ്പിച്ചു.പരിപാടിയിലൂടെ സമാഹരിച്ച 18,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പരിപാടി മേഖല സെക്രട്ടറി കെ വി രാജൻ ഉദ്ഘാടനം ചെയ്തു. പി പി രാഘവൻ, എം ഗോപാലകൃഷ്ണൻ, വിജയൻ മടപ്പള്ളി, ജി നാരായണൻ, വാസുമുല്ലേരി, വി സി രാജൻ എന്നിവർ സംസാരിച്ചു.
സമാഹരിച്ച തുക നന്മ പ്രസിഡന്റ് പി പി രാഘവൻ തഹസിൽദാർ ടി കെ സതീഷ്കുമാറിന് കൈമാറി.
പ്രളയബാധിതർക്ക് കൈത്താങ്ങാവാൻ കലാലയങ്ങളും കൈകോർത്തു. ഡിഎച്ച്എംഐടിഇ  മണിയൂരിലെ അധ്യാപകരും വിദ്യാർഥികളം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നൽകി.  വടകര തഹസിൽദാർ പി കെ സതീഷ് കുമാറിന് തുക കൈമാറി. പ്രളയ ബാധിത പ്രദേശങ്ങളിൽ വിദ്യാർഥികളുടെ  നേതൃത്വതിൽ കിറ്റ് വിതരണവും നടത്തി.
പ്രളയകെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി വാണിമേലിലെ മോട്ടോർ തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തി. ടാക്സി തൊഴിലാളികളുടെ ഒരു ദിവസത്തെ കലക്ഷൻ തുകയായ 30,000 രൂപ   വാണിമേൽ പഞ്ചായത്ത് സെക്രട്ടറിക്ക് യൂണിയൻ ഭാരവാഹികൾ കൈമാറി.
ദുരിത ബാധിതർക്ക് കരുതലായ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാഹ നിശ്ചയ വേദിയിൽ  തുക കൈമാറി. വിവാഹം നിശ്ചയിച്ച  സ്നേഹപ്രിയ  കൈമാറിയ സംഭാവന സിപിഐ എം നാദാപുരം എരിയാ കമ്മറ്റി അംഗം പി കെ രവീന്ദ്രൻ ഏറ്റുവാങ്ങി. 
എടച്ചേരി സെന്റെറിലെ നവദമ്പതികളായ, പ്രജീഷും  ജിത്യയും കല്യാണ ആർഭാട ചെലവുകൾ  ഒഴിവാക്കി തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി  തുക  ഒ.പത്മനാഭൻ ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
Top