19 October Friday
ചെങ്ങോടുമല ഖനനം

കൈക്കൂലി വാങ്ങിയ യൂത്ത‌് കോൺഗ്രസ‌് നേതാവിന്റെ ഫോൺ സംഭാഷണം പുറത്ത‌്

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018
ബാലുശേരി
ക്വാറി മുതലാളിയിൽനിന്ന‌് രണ്ടു ലക്ഷം രൂപ ചെങ്ങോടുമല ഖനനവിരുദ്ധ ആക‌്ഷൻ കമ്മിറ്റി ഭാരവാഹിക്ക‌് നൽകാൻ യൂത്ത‌്കോൺഗ്രസ‌് നേതാവ‌് കൈപ്പറ്റിയെന്ന ഫോൺ സംഭാഷണം പുറത്ത‌്. കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ ക്വാറി തുടങ്ങാൻ ശ്രമിക്കുന്ന  ഡെൽറ്റ ഗ്രൂപ്പ‌് ഉടമ തോമസ‌് ഫിലിപ്പ‌് യൂത്ത‌് കോൺഗ്രസ‌് കോട്ടൂർ മണ്ഡലം പ്രസിഡന്റ‌് അക‌്സർ  വാകയാടിനോട‌് സംസാരിക്കുന്ന ശബ്ദശകലമാണ‌് വാട‌്സ‌്ആപ്പ‌് വഴി പ്രചരിച്ചത‌്. ഇതോടെ യൂത്ത‌് കോൺഗ്രസ‌് നേതൃത്വം വെട്ടിലായി. ക്വാറി മുതലാളിയിൽനിന്ന‌് രണ്ട‌് ലക്ഷം രൂപ കൈപ്പറ്റിയെന്ന‌് ആരോപണമുയർന്ന യൂത്ത‌് കോൺഗ്രസ‌് കോട്ടൂർ മണ്ഡലം പ്രസിഡന്റിനെ  അന്വേഷണവി ധേയമായി സസ‌്പെൻഡ‌് ചെയ‌്തതായി ബാലുശേരി നിയോജകമണ്ഡലം പ്രസിഡന്റ‌് പി കെ രംഗീഷ‌്കുമാർ അറിയിച്ചു.
ആക‌്ഷൻ കമ്മിറ്റി പ്രവർത്തകന‌് രണ്ടു ലക്ഷം രൂപ  കൊടുത്തിട്ടും അയാൾ ക്വാറിക്കെതിരെയുള്ള സമരത്തിൽ തുടരുകയാണല്ലോ, അതുകൊണ്ട‌് അയാളോട‌് പണം തിരിച്ചുതരുവാൻ പറയണം. എന്നിങ്ങനെയുള്ള  ഫോൺ സംസാരമാണ‌് പുറത്തുവന്നത‌്.  അ‌ത‌് തിരിച്ചുവാങ്ങിക്കാമെന്ന‌് അക‌്സറും പറയുന്നുണ്ട‌്. സമരസമിതി ഭാരവാഹിക്ക‌് പണം നൽകിയിട്ടില്ലെന്ന അക‌്സറിന്റെ മറ്റൊരു ശബ്ദശകലവും പുറത്തുവന്നിട്ടുണ്ട‌്. യൂത്ത‌് കോൺഗ്രസ‌് നേതാവിന‌് ക്വാറി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നറിഞ്ഞതോടെ കോട്ടൂരിലെ കോൺഗ്രസ‌് നേതൃത്വം പ്രതിരോധത്തിലായി. ഇതേ സമരസമിതി പ്രവർത്തകനോട‌് സമരത്തിൽനിന്ന‌് പിന്മാറണമെന്ന‌് ജില്ലാ കോൺഗ്രസ‌് കമ്മിറ്റിയിലെ ഉന്നത നേതാവ‌് അദ്ദേഹത്തിന്റെ കാറിൽ കയറ്റിക്കൊണ്ടുപോയി സംസാരിച്ചതായും സൂചനയുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top