18 November Sunday

സി എച്ച് അശോകൻ അനുസ്മരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018
വടകര
ഭരണകൂട ഭീകരതയിൽ ജീവൻ പൊലിഞ്ഞ സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന സി എച്ച് അശോകൻ ചരമവാർഷികദിനം വ്യാഴാഴ്ച സമുചിതമായി ആചരിക്കും. സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട്‌ നാലിന്‌ നെല്ലാച്ചേരിയിലെ സിഎച്ച് സ്ക്വയറിന് സമീപം പ്രകടനവും അനുസ്മരണ സമ്മേളനവും ചേരും. അനുസ്മരണ സമ്മേളനം മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി പത്രാധിപരുമായ പി രാജീവ്, ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ സംസാരിക്കും. പ്രകടനത്തിനുമുമ്പ് നേതാക്കളും പ്രവർത്തകരും ശവകുടീരത്തിൽ പുഷ്പചക്രം സമർപ്പിക്കും.  
എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ സി എച്ച് അനുസ്മരണം വ്യാഴാഴ്ച പകൽ രണ്ടരയ്ക്ക് വടകര നഗരസഭ സാംസ്കാരിക നിലയത്തിൽ ചേരും. ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് അനുസ്മരണ പ്രഭാഷണം നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ എന്നിവർ സംസാരിക്കും.
പ്രധാന വാർത്തകൾ
Top