18 July Wednesday

വളയം മഞ്ചാന്തറയില്‍ ഭൂചലനം; വീടിന് കേടുപാട്

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017


വളയം > ഞായറാഴ്ച മഞ്ചാന്തറയില്‍ അനുഭവപ്പെട്ട ‘ഭൂചലനം പരിഭ്രാന്തിക്കിടയാക്കി. ചെരിഞ്ഞ പറമ്പത്ത്  സദാനന്ദന്റെ വീടിന്റെ പിന്‍ഭാഗത്തും കിണറിന് സമീപവും ടൌണിലെ ദാമോദരന്റെ കടയുടെ ചുമരിലും തെക്കയില്‍ നെല്ലിയുള്ള പറമ്പത്ത് കുമാരന്റെ കടയ്ക്കും വിള്ളല്‍ വീണു. വള്ളിക്കണ്ടത്തില്‍ കുഞ്ഞിക്കണ്ണന്റെ വീടിനും സാരമായ കേടുപാട് സംഭവിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് മേഖലയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 7, 8, 9 വാര്‍ഡുകളില്‍ ഭൂചലനമനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നത്.
മുഴക്കവും ചെറിയ കുലക്കവും നിമിഷങ്ങള്‍ മാത്രമാണ് അനുഭവപ്പെട്ടത്. പലരും സംഭവമറിയാതെ വീടിന് പുറത്തിറങ്ങി. വീട്ടുകാര്‍ പരസ്പരം വിളിച്ചറിയിച്ചതോടെയാണ് സംഭവം സ്ഥിരീകരിച്ചത്. സ്ഫോടനം നടന്നതിന്റെ ആഘാതമാണെന്നാണ് പലരും കരുതിയത്. തലചുറ്റല്‍ ആണെന്ന് കരുതി വിവരം പുറത്തറിയിക്കാതെ ചിലര്‍ കിടക്കുകയും ഉണ്ടായി.  വളയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
 

പ്രധാന വാർത്തകൾ
Top