Top
17
Sunday, December 2017
About UsE-Paper

മേപ്പയ്യൂരില്‍ ബസ് മറിഞ്ഞ് 24 പേര്‍ക്ക് പരിക്ക്

Saturday Nov 4, 2017
വെബ് ഡെസ്‌ക്‌


മേപ്പയ്യൂര്‍ > മേപ്പയ്യൂരില്‍ ബസ് മറിഞ്ഞ് 24 പേര്‍ക്ക് പരിക്കേറ്റു. മേപ്പയ്യൂര്‍ ഹൈസ്കൂളിനു സമീപത്താണ് ബസ് അപകടത്തില്‍പ്പെട്ടത്. പേരാമ്പ്രയില്‍നിന്ന് പയ്യോളി വഴി വടകരക്കുപോവുകയായിരുന്ന കെഎല്‍ 17 ബി 9091 ജീസസ് ബസ്സാണ് മറിഞ്ഞത്. ഹൈസ്കൂളിനു സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട ബസ് സമീപത്തെ മതിലിലിടിച്ച് റോഡിനു കുറുകെ മറിയുകയായിരുന്നു. രാവിലെ 10.15 ഓടെയായിരുന്നു അപകടം.
ഈ റൂട്ടില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും പേരാമ്പ്ര സിഐ, മേപ്പയ്യൂര്‍ എസ്ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസുമെത്തി വാഹനം മാറ്റിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ബസ് അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് മേപ്പയ്യൂരിലെ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ നല്‍കി. ഗുരുതര പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍: കടിയങ്ങാട് മാതകുന്നുമ്മല്‍ നിഷ (40), ചേനോളി കല്ലോത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ (70), ചെറുവണ്ണൂര്‍ ചെറിയന്റെവിടെ നാരായണന്‍ (69), ഊരള്ളൂര്‍ ഉണ്ണിക്കോരന്‍കണ്ടി ഷൈമ (38), തോലേരി പുന്നക്കല്‍ കുഞ്ഞിരാമന്‍ (70), പാലക്കാട് മഴിക്കല്‍ രജിത (45), പാലക്കാട് സതീഷ് (35), പയ്യോളി ബാബു (48), മേപ്പയ്യൂര്‍ ചാലില്‍മീത്തല്‍ ദീപ (30), പയ്യോളി വണ്ണന്‍ കൈക്കുനി ശബരീഷ് (30), കിഴക്കെപറമ്പ് അഹല്യ (25), കൊല്ലത്തൂര്‍ റീന (45), ചേനോളി സുജന്‍ (44), കൂവപ്പൊയില്‍ നിഷ (39), കീഴരിയൂര്‍ നിലീഷ് (32), മാനന്തവാടി ജോര്‍ജ് (42).
മറ്റുള്ളവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്. വത്സല(48), ദീപ, രേഖ(37), ബീരാന്‍ കുട്ടി(60), ഗോവിന്ദന്‍(62), ഗോപാലന്‍(55), റസീന, റിയാഫാത്തിമ(11), രാധ (58), കുഞ്ഞിരാമന്‍(65), അനീഷ്(35), മോളി(34), അമൃത, ലിസിന്ത,  ഫ്രാങ്ക്ലിന്‍ തുടങ്ങിയവര്‍ക്കും പരിക്കുണ്ട്. മറ്റുള്ളവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്.