22 September Saturday

അടിയന്തര പ്രാധാന്യം പ്രളയത്തിൽ തകർന്ന റോഡുകൾ നന്നാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

 

കോഴിക്കോട‌്
കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ ഉൾപ്പടെയുള്ളവയുടെ പുനർനിർമാണ പ്രവൃത്തികൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നന്നാക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗം  തീരുമാനിച്ചു.
ഇതിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ, വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ, എൻജിനിയർ, സെക്രട്ടറി എന്നിവർ സംയുക്തമായി വിവരശേഖരണം നടത്തണം. ഇതിൽ അടിയന്തര പ്രാധാന്യമുള്ളവയുടെ നിർമാണം ആദ്യം ഏറ്റെടുക്കും. 
ഡിപിസി സെക്രട്ടറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. 
 പൂർണമായും തകർന്ന റോഡുകളുടെ നിർമാണത്തിന് നോൺ റോഡ് മെയിന്റിനൻസ് ഗ്രാന്റും പൂർണമായും തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് റോഡ് മെയിന്റനൻസ് ഗ്രാന്റും ഉപയോഗപ്പെടുത്താം. 11 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി ചെയ്ത പദ്ധതികൾക്ക് അംഗീകാരം നൽകി.   സ്ഥാപനങ്ങളുടെ പുതിയ പ്രൊജക്ടുകൾ ഏറ്റെടുക്കുന്നത് ഉൾപ്പടെ എല്ലാ ഭേദഗതികളും ഈ മാസം 15 നകം ഡിപിസി സമർപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ജനപ്രതിനിധികൾ ഒരുമാസത്തെ ഓണറേറിയവും ഉദ്യോഗസ്ഥർ വേതനവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
 യോഗത്തിൽ ഡോ. സാബു വർഗീസ്, പ്രൊഫ. അബ്ദുൾ ലത്തീഫ്, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

 

പ്രധാന വാർത്തകൾ
Top