21 September Friday

സഹായഹസ്തവുമായി വിവിഎൽപി മുതുവടത്തൂർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
നാദാപുരം
പ്രളയകെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി മുതുവടത്തൂർ വിവിഎൽപി സ്കൂൾ. ഓണം‐ബക്രീദ് ആഘോഷത്തിനായി സ്വരൂപിച്ച 26,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പ്രധാന അധ്യാപിക സി വി ഷാഗിനി, സ്കൂൾ ലീഡർ ആൻലിയ എന്നിവരിൽ നിന്ന്  ഫണ്ട് പുറമേരി വില്ലേജ് ഓഫീസർ ഏറ്റുവാങ്ങി. വയനാടിലെ ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും രണ്ടുലക്ഷം രൂപയോളം വിലയുള്ള 100 ചാക്ക് അരിയും അവശ്യവസ്തുക്കളടങ്ങിയ 100 കിറ്റും വിതരണം ചെയ്തിരുന്നു. 
സ്കൂൾ മാനേജർ പി വി ബഷീർ സ്പോൺസർ ചെയ്ത ഭക്ഷ്യവിഭവങ്ങൾ വഹിച്ചുള്ള വാഹനത്തിന്  മകൾ നദയും വിദ്യാർഥികളും ചേർന്ന്  ഫ്ളാഗ് ഓഫ് ചെയ്തു.  പി പി സജീവൻ അധ്യക്ഷനായി. ബാലൻ കെ, ദിനേശൻ വി പി, ഗോപാലൻ പി പി എന്നിവർ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top