19 September Wednesday

കൈത്തറി മേള തുടങ്ങി

സ്വന്തം ലേഖകൻUpdated: Saturday Aug 4, 2018
കോഴിക്കോട‌്
ഓണം, ബക്രീദ‌് കൈത്തറി മേളയ‌്ക്ക‌് തുടക്കമായി. കൈത്തറി വസ‌്ത്ര ഡയറക്ടറേറ്റ‌്,  ജില്ലാ വ്യവസായകേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള മേള 24 വരെ തുടരും. ടൗൺഹാളിനു മുൻവശം കോംട്രസ‌്റ്റ‌് ഗ്രൗണ്ടിൽ രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ‌് മേള.
  വൈവിധ്യമാർന്ന കൈത്തറി ഉൽപ്പന്നങ്ങളാണ‌് സജ്ജീകരിച്ചത‌്. ജില്ലയിലെ 26 കൈത്തറി സംഘങ്ങളെക്കൂടാതെ കണ്ണൂർ ജില്ലയിൽനിന്ന‌് നാലും എറണാകുളത്തുനിന്ന‌് ഒന്നും സംഘങ്ങൾ പ്രദർശനത്തിലെ ആകർഷണമാണ‌്. കയർ ഫെഡ‌്, കയർ കോർപറേഷൻ, ഹാൻടെക‌്സ‌്, ഹാൻവീവ‌് എന്നിവയുടെ സ‌്റ്റാളുകളുമുണ്ട‌്.
 കൈത്തറി ഉൽപ്പന്നങ്ങൾക്ക‌് 20 ശതമാനം സർക്കാർ റിബേറ്റുണ്ട‌്. മേളയിൽ ഒന്നരക്കോടി രൂപയുടെ വിൽപ്പന പ്രതീക്ഷിക്കുന്നതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻചാർജ‌് കെ രാജീവ‌്, കൈത്തറി അസോസിയേഷൻ സെക്രട്ടറി എ വി ബാബു, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ‌്ട്രാർ എം കെ ബാലരാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞവർഷം 1.3 കോടിയായിരുന്നു വിൽപ്പന.മേള അഞ്ചിന‌് വൈകിട്ട‌് നാലിന‌് മന്ത്രി ടി പി രാമകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ്യും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷനാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top