വടകര > കുന്നത്തുകരയുടെ വിശാലമായ കുന്നിന് പ്രദേശം ഇത്രമേല്‍ പച്ചപ്പണിയുമെന്ന് ആരും കരുതിയതല്ല, കാട്ടുമൂലയെന്ന് പറഞ്ഞുതള്ളിയ ഭൂമി നിറയെ പച്ചക്കറി കൃഷിയുടെ വിസ്മയ ലോകമാണ് ഒരുക്കിയത്. ജന നന്മ ലക്ഷ്യമാക്കി ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന നടക്കുതാഴ സഹകരണ ബാങ്കാണ് നാടിന് മാതൃകയായ ഹൈടെക് ഓര്‍ഗാനിക്ക് ഫാംമിന് തുടക്കം കുറിച്ചത്. കുന്നിനു പുറത്ത് കിണര്‍ കുഴിച്ച് ജലസേചനം നടത്താനാകുമെന്നും ചിന്തിച്ചതല്ല.
കാര്‍ഷിക രംഗത്ത് നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകളെ നല്ല നിലയില്‍ ഉപയോഗപ്പെടുത്തി നാളെയുടെ കൃഷി പാഠം തീര്‍ക്കുകയാണ് നടക്കുതാഴ സഹകരണ ബാങ്ക്.
സഹകരണ വകുപ്പിന്റേയും സംസ്ഥാന സര്‍ക്കാറിന്റേയും സഹകരണത്തോടെ മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തുകരയിലാണ് കൌതുകം ജനിപ്പിക്കുന്ന കൃഷിരീതി. ബാങ്ക് സ്വന്തമായി വാങ്ങിയ രണ്ട് ഏക്കര്‍ സ്ഥലത്താണ് ഓര്‍ഗാനിക്ക് ഫാം ആരംഭിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയും പരമ്പരാഗത നാടന്‍ കൃഷി രീതിയും സംയോജിപ്പിച്ചാണ് ഫാമിന്റെ പ്രവര്‍ത്തനം. കാര്‍ഷിക മേഖലയോട് സര്‍ക്കാറിന്റെ അനുഭാവ പൂര്‍വ്വമുള്ള സമീപനം ബാങ്കിന്റെ ലക്ഷ്യത്തിന് തുണയായി. ഹരിത കേരളത്തിന് സഹകരണത്തിന്റെ കൈത്താങ്ങ് എന്ന പദ്ധതിയില്‍ ഉര്‍പ്പെടുത്തി സര്‍ക്കാറിന്റെ സാമ്പത്തിക സഹായവും ഫാമിന് കരുത്തായി. മാലിന്യങ്ങള്‍ നന്നെ കുറച്ച് പരിസ്ഥിതി സൌഹൃദ കൃഷിരീതിയില്‍ ഉല്പാദനം വര്ദ്ദിപ്പിക്കുകയെന്നതാണ് ഫാമിന്റെ രീതി.
തക്കാളി, വെണ്ട, കയപ്പ, ചീര, സൌദി കക്കരി,പടവലം, പയര്‍ തുടങ്ങി വിവധയിനം പച്ചക്കറിപ്പാടം ആരെയും മോഹിപ്പിക്കും. ഓര്‍ഗാനിക്ക് ഫാമുകളില്‍ ജലസേചനത്തിന് പൈപ്പു വഴി ബന്ധിപ്പിച്ച് കൂറ്റന്‍ കുളവും നിര്‍മ്മിച്ചിട്ടുണ്ട്. ഹൈട്ടെക്ക് ഫാമിലെ പോളി ഹൌസ്, റെയിന്‍ ഷെല്‍ട്ടര്‍, ഫിഷ് പോണ്ട് എന്നിവ ആകര്‍ഷകങ്ങളാണ്.
വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവര്‍ത്തന ഭാഗമാണ് ഓര്‍ഗാനിക്ക് ഫാം. പരിമിതമായ വിഭവങ്ങളെയും ഭൂമിയേയും പരമാവധി ഉപയോഗപ്പെടുത്തി ആവശ്യമായ ഉല്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ബാങ്കിനുള്ളത്. ഉല്പന്നങ്ങള് വിറ്റഴിക്കാനുള്ള മാര്‍ക്കറ്റിങ്ങ് സംവിധാനവും ബാങ്കിനുണ്ട്. നല്ലയിനം വിത്തുകളുടേയും പച്ചക്കറി തൈകളുടേയും കാര്യക്ഷമായ വിതരണം ബാങ്ക് വര്‍ഷങ്ങളായി നടത്തിവരുന്നുണ്ട്. കൃഷി വകുപ്പിന്റേയും സര്‍ക്കാറിന്റേയും പരമ്പരാഗത കൃഷിക്കാരുടേയും നിര്‍ദ്ദേങ്ങളും ഉപദേശങ്ങളും സ്വീകരിച്ചാണ് ബാങ്ക് കാര്‍ഷിക മേഖലയില്‍ വിജയവഴി ഒരുക്കുന്നത്. കുറുമ്പയിലെ കാര്‍ഷിക കേന്ദ്രം ഇതിനകം മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായിട്ടുണ്ട്. ഫാമിന്റെ ഭാഗമായി മത്സ്യകൃഷി, കോഴി വളര്‍ത്തല്‍, പശു വളര്‍ത്തല്‍, ആധുനിക കൃഷി രീതി പരിശീലനം എന്നിവയും ആരംഭിക്കും. ആറിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഫാം ഉദ്ഘാടനം ചെയ്യും.