Top
21
Sunday, January 2018
About UsE-Paper

വിളമ്പുന്നത് കലവറയില്ലാത്ത കാരുണ്യം

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌


വടകര> വടകര ജില്ലാ ആശുപത്രി പരിസരത്തെ ഒരു സംഘം യുവാക്കളുടെ സന്നദ്ധ പ്രവര്‍ത്തനം ഇന്ന് നാടിന് മാതൃകയാണ്. ഒരു വര്‍ഷം മുമ്പാണ് ഡിവൈഎഫ്ഐ നടക്കുതാഴ മേഖല കമ്മിറ്റി ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വൈകിട്ടുള്ള ഭക്ഷണ വിതരണത്തിന് തുടക്കമിട്ടത്. ഇന്നും മുടങ്ങാതെയുള്ള സേവന തല്‍പരരായ യുവാക്കളുടെ പ്രവര്‍ത്തനത്തില്‍ ഏവര്‍ക്കും അഭിമാനം. നാനൂറോളം പേര്‍ക്ക് ദിവസേന ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.  ഡിവൈഎഫ്ഐയുടെ വനിതാ പ്രവര്‍ത്തകരാണ് ഭക്ഷണം തയ്യാറാക്കുന്നത്.
ചപ്പാത്തി, വെള്ളാപ്പം, ഇഡ്ഡലി, ഉപ്പുമാവ്, ദോശ എന്നിവയാണ് വിതരണം ചെയ്യുന്നത്. യൂണിറ്റിന്റെ വിവിധ പ്രദേശങ്ങളിലുള്ള തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ വൈകിട്ട് അഞ്ചരക്ക് വാര്‍ഡുകളില്‍ എത്തി ഭക്ഷണ വിതരണ വിവരം അറിയിക്കും. ആശുപത്രി കേന്ദ്രീകരിച്ച് മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളും ഡിവൈഎഫ്ഐ ചെയ്തുവരുന്നു. രക്തദാനത്തിനും നിര്‍ധനരായവരെ സാമ്പത്തികമായി സഹായിക്കാനും ഡിവൈഎഫ്ഐ രംഗത്തുണ്ട്്. കാരുണ്യത്തിന്റെ ഈ മാതൃകാ പ്രവര്‍ത്തനത്തിന് നല്ല രീതിയിലുള്ള സഹായങ്ങളാണ് ലഭിക്കുന്നത്. 2017 ജനുവരി ഒന്നിനാണ് മന്ത്രി ടി പി രാമകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. കലവറയില്ലാത്ത  കാരുണ്യം കാലങ്ങളോളം വിളമ്പാന്‍ തങ്ങളെ സഹായിക്കണമെന്നാണ് പൊതു സമൂഹത്തോട് ഡിവൈഎഫ്ഐയുടെ അഭ്യര്‍ഥന.
 

Related News

കൂടുതൽ വാർത്തകൾ »