Top
23
Tuesday, January 2018
About UsE-Paper
മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍

ജില്ലയിലും പ്രക്ഷോഭം ശക്തമാക്കും

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌


കല്‍പ്പറ്റ > ഇന്ത്യയിലെ ഗതാഗത മേഖല കുത്തകവല്‍ക്കരിക്കുന്നതിന്റെ ഭാഗമായുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിനെതിരെ ജില്ലയിലും അതിശക്തമായ പ്രക്ഷോഭം നടത്താന്‍ മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി യോഗം തീരുമാനിച്ചു. ജനുവരി അഞ്ചിനകം ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇങ്ങനെ ബില്‍ അവതരിപ്പിച്ചാല്‍ ആറിന് സംസ്ഥാന വ്യാപകമായി പണിമുടക്കാന്‍ മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി തീരുമാനിച്ചിട്ടുണ്ട്.
ദശലക്ഷകണക്കിന് തൊഴിലാളികളെയും തൊഴിലുടമകളെയും വഴിയാധാരമാക്കുന്നതാണ് ബില്‍. നിയഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ ഓട്ടോറിക്ഷ, ടാക്സി, കെഎസ്ആര്‍ടിസി-സ്വകാര്യബസ്സുകള്‍, ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ്, ഡ്രൈവിങ് സ്കൂള്‍ തുടങ്ങി വാഹന ഗതാഗതവുമായി ബന്ധപ്പെടുന്ന മുഴുവന്‍ തൊഴിലാളി-തൊഴിലുടമകളും പ്രതിസന്ധിയലാവും. ഇതിനെതിരെ ശക്തമായി പ്രതികരിക്കണം.
അഞ്ചിന് വൈകിട്ട് നഗര, ഗ്രാമപ്രദേശങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. ആറിന് പണിമുടക്കും. യോഗത്തില്‍  ഐന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷനായി, കെ സുഗതന്‍, പി ആര്‍ ജയപ്രകാശ്(സിഐടിയു), ഗിരീഷ് കല്‍പ്പറ്റ(ഐഎന്‍ടിയുസി), പടയന്‍ ഇബ്രാഹിം, സലിം(എസ്ടിയു), ടി മണി(എഐടിയുസി), കെ എസ് ബാബു(എച്ച്എംഎസ്), സാം പി മാത്യു(ടിയുസിഐ), കെ ജയരാജന്‍ (കെഎസ്ആര്‍ടിഇഎ), കെ ഒ ജോര്‍ജ്, ബിജോയ്, സി എ ഐപ്പ്, രജിത്റാം, പ്രസാദ്, ഹസൈനാര്‍, രാജു, എ എന്‍ ഗോപി എന്നിവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »