Top
20
Monday, November 2017
About UsE-Paper

സംസ്ഥാനത്തെ ആദ്യത്തെ ഡീ അഡിക്ഷന്‍ സെന്റര്‍ കിനാലൂരില്‍: മന്ത്രി ടി പി രാമകൃഷ്ണന്‍

Friday Nov 3, 2017
വെബ് ഡെസ്‌ക്‌

 

കോഴിക്കോട് > സംസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ ഡീ അഡിക്ഷന്‍ സെന്റര്‍  കിനാലൂരില്‍ ആരംഭിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കിനാലൂരില്‍ ഇതിനായി 40 ഏക്കര്‍ ഭൂമി വ്യവസായ വകുപ്പ് അനുവദിച്ചിട്ടുണ്ട്.  സെന്ററിന്റെ നിര്‍മാണത്തിനായി 100 കോടി രൂപ കേന്ദ്രസഹായം തേടിയിട്ടുണ്ട്.  ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വിമുക്തി ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെടുന്നവര്‍ക്ക് കുടുംബത്തോടൊപ്പം ഡീ അഡിക്ഷന്‍ സെന്ററില്‍ താമസിച്ച് ചികിത്സതേടാനുള്ള സൌകര്യം സജ്ജമാക്കും. ലഹരിവിരുദ്ധ സന്ദേശവും അവബോധവും ജനങ്ങളിലെത്തിക്കാന്‍ ജില്ലയില്‍ ബ്ളോക്ക് തല, നഗരസഭാതല കമ്മിറ്റികള്‍   15നകം ചേരണം. പഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റി യോഗങ്ങള്‍  30ന് മുമ്പും അയല്‍ക്കൂട്ടതലത്തില്‍ യോഗങ്ങള്‍ ഡിസംബര്‍ 10 നകവും ചേരണമെന്ന് മന്ത്രി നിര്‍ദേശിച്ചു. 
20 വീടുകള്‍ ചേര്‍ന്ന് ലഹരിവിമുക്തമാക്കാനായി   ഡിസംബര്‍ 30നകം   സ്ക്വാഡുകള്‍ രൂപീകരിക്കണം. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് എന്‍എസ്എസ്, സ്റ്റുഡന്റ് പൊലീസ് സഹായത്തോടെ ക്ളബ്ബുകളും രൂപീകരിക്കണം 
 എല്ലാ വീടുകളിലും വിമുക്തിയുടെ സ്റ്റിക്കര്‍ കുടുംബശ്രീ സഹകരണത്തോടെ പതിപ്പിക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 49 സിഡിഎസുകളിലൂടെ 1,92,829 സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള വീടുകളിലേക്കുള്ള സ്റ്റിക്കര്‍ ഉടന്‍ എത്തിക്കും. 
എംഎല്‍എമാരായ വി കെ സി മമ്മദ്കോയ, കാരാട്ട് റസാഖ്, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കലക്ടര്‍ യു വി ജോസ്, എക്സൈസ് ഡെപ്യൂട്ടി കമീഷ്ണര്‍ പികെ സുരേഷ്,   പി കുല്‍സു, അഡ്വ കെ സത്യന്‍, ബാലകൃഷ്ണന്‍ വാഴയില്‍,  പി റുബീന, വി കുഞ്ഞന്‍,  ഇളയിടത്ത് വേണുഗോപാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  
 

Related News

കൂടുതൽ വാർത്തകൾ »