20 September Thursday

പേവിഷബാധ: മന്തരത്തൂരിൽ 3 പശുക്കൾ ചത്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

വടകര
മണിയൂർ മന്തരത്തൂരിൽ പേ വിഷബാധയേറ്റ് മൂന്ന‌് പശുക്കൾ ചത്തു. പടവഞ്ചേരി സന്തോഷ്, മമ്പളപ്പിൽ താഴ വിനോദൻ, കണ്ടീപറമ്പത്ത് ഫൗസിയ എന്നവരുടെ പശുക്കൾക്കാണ് പേ വിഷബാധയേറ്റത്. ഇതിൽ വിനോദന്റേത് കറവയുള്ള പശുവാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്  പ്രദേശത്ത് അജ്ഞാതജീവി വളർത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു.  ആക്രമണത്തിൽ പരിക്കേറ്റ വളർത്തുമൃഗങ്ങളെ കുത്തിവ‌യ‌്പ‌് നടത്തിയിരുന്നു. കുത്തിവയ‌്പ‌് എടുക്കാത്ത മൃഗങ്ങൾക്കാണ് രോഗം ബാധിച്ചത്. 
രോഗംബാധിച്ച പശുക്കളെ പരിപാലിച്ചവരും പാൽ ഉപയോഗിച്ചവരും വടകര ജില്ലാ ആശുപത്രിയിൽ നിന്നും പേ വിഷബാധക്കുള്ള കുത്തിവയ‌്പ്പെടുത്തു. ഞായറാഴ്ച പ്രദേശത്തെ ഇരുപതോളം പേരാണ് കുത്തിവയ‌്പ്പെടുത്തത‌്.  തിങ്കളാഴ്ച മണിയൂർ മൃഗാശുപത്രിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എല്ലാ വളർത്തു മൃഗങ്ങൾക്കും കുത്തിവയ‌്പ്പും ബോധവത്കരണ ക്ലാസും നടത്തും. 
പഞ്ചയത്തംഗം ഷഹബത്ത് ജൂനയുടെ അധ്യക്ഷതയിൽ ചേർന്ന മന്തരത്തൂർ ക്ഷീര കർഷകരുടെയും പൊതുപ്രവർത്തകരുടെയും യോഗത്തിലാണ് തീരുമാനം.  വത്സൻ ചെറുവനതാഴ, ഷാജി മന്തരത്തൂർ, ബാലൻ നായർ പുതിയേടുത്ത്, എം ടി കെ ഹംസ, സോമൻ ചെറുവന, എം ടി കെ രാജൻ, ആർ പി ബാബു  എന്നിവർ സംസാരിച്ചു.  
പ്രധാന വാർത്തകൾ
Top