14 November Wednesday

സ്വയംതൊഴിൽ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018
കോഴിക്കോട‌്
തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടിവരുന്ന ബിപിഎൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിനായി ഒറ്റത്തവണ 35,000 രൂപ ധനസഹായം അനുവദിക്കുന്ന സ്വാശ്രയ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.മാനസിക/ശാരീരിക വെല്ലുവിളി 70 ശതമാനമോ അതിൽ കൂടുതലോ ഉള്ള വ്യക്തിയെയായിരിക്കണം ഇവർ സംരക്ഷിക്കുന്നത്. വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകൾ, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേർപെടുത്താതെ ഭർത്താവിൽനിന്ന‌് സഹായം ലഭ്യമാവാത്ത സ്ത്രീകൾ, അവിവാഹിതരായ അമ്മമാർ എന്നിവർക്ക് അപേക്ഷിക്കാം. ആശ്വാസകിരണം പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുന്നവർക്കും ഈ പദ്ധതി പ്രകാരം അപേക്ഷ നൽകാം. മറ്റ് വകുപ്പുകളിൽ നിന്നും ഇത്തരത്തിൽ തൊഴിൽ സംരംഭങ്ങൾക്ക് സഹായം ലഭ്യമാകുന്നവർക്ക് ഈ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം ലഭിക്കില്ല. സ്വയംതൊഴിൽ സംബന്ധിച്ച് വിശദമായ പ്രോജക്ട‌് റിപ്പോർട്ട് സഹിതം അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം.  അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top