17 November Saturday

ക്യാമ്പസിലെ കൊലപാതകം: ജില്ലയിൽ വിദ്യാർഥിരോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018
കോഴിക്കോട‌്
എറണാകുളം മഹാരാജാസ‌് കോളേജ‌് വിദ്യാർഥിയും എസ‌്എഫ‌്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ട‌്‐ ക്യാമ്പസ‌് ഫ്രണ്ട‌് അക്രമികൾക്കെതിരെ ജില്ലയിലാകെ വിദ്യാർഥി പ്രതിഷേധമിരമ്പി. 
ക്യാമ്പസ‌് ഫ്രണ്ടിന്റെ കൊലവിളിക്കും ചോരക്കൊതിക്കുമെതിരെ വിദ്യാർഥികളുടെ രോഷം അണപൊട്ടി. മുദ്രാവാക്യം വിളികളുമായി ക്ലാസ‌് മുറികൾ വിട്ടിറങ്ങിയ വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. ഏരിയാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ പ്രകടനം നടത്തി.  കോളേജുകളും സ‌്കൂളുകളും വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന‌് അടഞ്ഞുകിടന്നു. 
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട‌് നഗരത്തിൽ ഉജ്വല പ്രതിഷേധ സമരം നടന്നു. മലബാർ ക്രിസ‌്ത്യൻ കോളേജ‌് പരിസരത്ത‌്  നൂറുകണക്കിന‌് വിദ്യാർഥികൾ അണിനിരന്ന പ്രതിഷേധ പ്രകടനം നടന്നു. 
മിഠായിത്തെരുവ‌് എസ‌്കെ സ‌്ക്വയറിൽ നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ‌് ടി അതുൽ ഉദ‌്ഘാടനംചെയ‌്തു. സംസ്ഥാന കമ്മിറ്റിയംഗം സിനാൻ ഉമ്മർ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറിമാരായ ബി സി അനുജിത്ത‌്, അരുൺ ഒഴലോട്ട‌് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ആർ സിദ്ധാർഥ‌് സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top