15 November Thursday

ഗുലാംനബിയുടെ പ്രസംഗത്തിന‌് സിദ്ദിഖിന്റെ ‘വെട്ട്‌’

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

കോഴിക്കോട‌്
മുൻ കേന്ദ്രമന്ത്രിയും പ്രമുഖ കോൺഗ്രസ‌് നേതാവുമായ ഗുലാംനബി ആസാദിന്റെ പ്രസംഗത്തിൽ രാഷ‌്ട്രീയം കലർത്തി  ജില്ലാ പ്രസിഡന്റ‌് ടി സിദ്ദിഖ‌്.  മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ ജില്ലാ കോൺഗ്രസ‌് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയായിരുന്നു വേദി. 
പ്രസംഗം പരിഭാഷപ്പെടുത്തിയ സിദ്ദിഖ‌് ഗുലാംനബി പറയാത്ത കാര്യങ്ങളാണ‌് അടിച്ചുവിട്ടത‌്. കാര്യം മനസ്സിലായവർ ഊറിച്ചിരിച്ചപ്പോൾ ഒന്നുമറിയാതെ ഗുലാം നബി തുടർന്നു. 
ഈ വേദിയിൽ രാഷ‌്ട്രീയം പറയുന്നില്ലെന്ന‌് പറഞ്ഞാണ‌് ഗുലാംനബി തുടങ്ങിയത‌്.  കേരളം ഒറ്റക്കെട്ടായി നേരിട്ടതിനെ പരാമർശിച്ച ഗുലാംനബി ദുരിതാശ്വാസ പ്രവർത്തനങ്ങൾ രാഷ‌്ട്രീയത്തിന‌് അതീതമാകാൻ സർക്കാർ ശ്രദ്ധിക്കണമെന്ന അഭിപ്രായം മുന്നോട്ടുവച്ചു.  
എന്നാൽ സാധന സാമഗ്രികൾ ചിലർ പാർടി ഓഫീസിലേക്ക‌് കടത്തുകയാണെന്നും പലയിടത്തും പിടികൂടിയെന്നും സിദ്ദിഖ‌്  തട്ടിവിട്ടു. ജാതിമത ചിന്തകളെയും വർഗീയതയെയും അതിർത്തിക്ക‌് 
പുറത്തുനിർത്തുന്ന കേരളീയരെ ഗുലാംനബി അഭിനന്ദിച്ചെങ്കിലും സിദ്ദിഖ‌് കേട്ടതായി ഭാവിച്ചില്ല.
പ്രധാന വാർത്തകൾ
Top