17 November Saturday

എൽഡിഎഫ‌് പ്രതിഷേധ ധർണ നടത്തി പെൻഷൻ അദാലത്തിന്റെ മറവിൽ സർക്കാർ വിരുദ്ധ സംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

  

കൊടുവള്ളി 
പെൻഷൻ അദാലത്തെന്ന പേരിൽ വയോധികരെ വിളിച്ചുവരുത്തി സർക്കാർ വിരുദ്ധ സംഗമം നടത്തിയ കൊടുവള്ളി നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാതെ ശനിയാഴ‌്ച കൊടുവള്ളി കമ്യൂണിറ്റി ഹാളിലാണ‌് പരിപാടി സംഘടിപ്പിച്ചത‌്. കൗൺസിലോ ക്ഷേമകാര്യ സ‌്റ്റാൻഡിങ‌്  കമ്മിറ്റിയോ  അറിയാതെയാണ‌് ചെയർപേഴ്സണും ഡെപ്യൂട്ടി ചെയർപേഴ്സണും ചേർന്ന‌് പരിപാടി സംഘടിപ്പിച്ചതെന്നും ആക്ഷേപമുണ്ട‌്. 
രാവിലെ പരിപാടി ആരംഭിക്കുന്നതിനുമുമ്പേ  മാധ്യമ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ, പരിപാടി തുടങ്ങിയിട്ടും ഒരുദ്യോഗസ്ഥൻപോലും എത്തിയില്ല. സ്വാഗത പ്രസംഗം നടത്തിയ ഡെപ്യൂട്ടി ചെയർമാൻ പെൻഷൻ അപാകം പരിഹരിക്കുന്നതിനുള്ള നിർദേശം വയ‌്ക്കുന്നതിനുപകരം സർക്കാരിനെതിരെ നുണപ്രചാരണം നടത്താനാണ് ശ്രമിച്ചത്. വേദിയിലുണ്ടായിരുന്ന ക്ഷേമകാര്യ സ്റ്റാൻഡിങ‌് കമ്മറ്റി ചെയർമാർ കെ ബാബു ഇതിനെ ശക്തിയായി എതിർത്തു. അസുഖമായി കിടക്കുന്നവരെയും പ്രായാധിക്യത്താൽ നടക്കാൻ കഴിയാത്തവരെയും കമ്യുണിറ്റി ഹാളിന്റെ മൂന്നാം നിലയിലേക്ക് കയറ്റിക്കൊണ്ടുവന്ന് ഒറ്റ ജീവനക്കാരെ പോലും പങ്കെടുപ്പിക്കാതെ വിഡ്ഢികളാക്കിയ നടപടിയിൽ ശക്തിയായ പ്രതിഷേധിച്ചു.
നഗരസഭക്ക‌് ലഭിച്ച പരാതികൾ എത്രയും പെട്ടെന്ന് പരിശോധിച്ച് തീർപ്പുകൽപ്പിച്ച് സർക്കാരിന് സമർപ്പിക്കുന്നതിന് പകരം അദാലത്തിന്റെ മറവിൽ പെൻഷൻകാരെ വിളിച്ചുവരുത്തി സർക്കാർ വിരുദ്ധ സംഗമം നടത്തിയ ഭരണസമിതി നടപടിക്കെതിരെ. അദാലത്ത് ഹാളിനുമുന്നിൽ എൽഡിഎഫ‌് കൗൺസിലർമാർ പ്രതിഷേധ ധർണ നടത്തി. കെ ബാബു ഉദ്ഘാടനംചെയ്തു.  വായോളി മുഹമ്മദ്, നാസർകോയ തങ്ങൾ, ഇ സി മുഹമ്മദ് കെ ജമീല എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top