26 September Wednesday

കണ്ണീരൊപ്പാൻ കലാസംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
കുറ്റ്യാടി
 പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി വിവിധ മേഖലയിലെ കലാകാരന്മാരുടെ ശ്രദ്ധേയമായ സംഗമം കുറ്റ്യാടിക്ക് നവ്യാനുഭവമായി. ആർട്സ് റിലേറ്റഡ് പ്രൊഫഷനൽസ് യുനിയന്റെ (ആർപ്പു) നേതൃത്വത്തിലാണ് മലാബാറിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഇരുനൂറോളം കലാകാരന്മാർ ശനിയാഴ്ച കാലത്ത് | പത്ത് മുതൽ ആറ് വരെ കുറ്റ്യാടി പഴയ ബസ് സ്റ്റാന്റിൽ ഒത്തുകൂടി വൈവിധ്യങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചത്.
കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കലാകാരന്മാർ ഒറ്റ മനസ്സോടെ നാടിനു വേണ്ടി ആടുകയും പാടുകയും ചെയ്തപ്പോൾ ജനം എല്ലാം മറന്ന് സഹകരിച്ചു.ആരുടെയും പ്രേ രണയില്ലാതെ ഒരു പകൽ മുഴുവൻ ഒത്തു കൂടിയ ഗായകർ, മിമിക്രി കലാകാരന്മാർ , ഡാൻസേഴ്സ്, ഓർക്കസ്ട്രാ ശബ്ദ സാങ്കേതിക വിദഗ്ദ്ധർ അവതാരകർ തുടങ്ങി വിവിധ മേഖലകളിലെ കലാകാരന്മാരുടെ പരിപാടികൾ കാണാനും, ദുരിതബാധിതരെ അകമഴിഞ്ഞ് സഹായിക്കാനും നൂറുകണക്കിനാളുകളാണ് എത്തിയത്.
പരിപാടിക്കാവശ്യമായ വേദി മുതൽ ശബ്ദസംവിധാനം വരെ തികച്ചും സൗജന്യമായിരുന്നു.പരിപാടിയുടെ സമാപന സമ്മേള ന ത്തിൽ പങ്കെടുക്കാർ മന്ത്രി ടി.പി രാമകൃഷ്ണൻ എത്തിയത് ആവേശമായി. കേരളത്തിലെ മുഴുവൻ ജനങ്ങളും ഒന്നിച്ച് നിന്ന് ഈ മഹാ ദുരന്തത്തിൽ കരകയറുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം മുഴുവൻ നീണ്ട് നിന്ന പരിപാടിയിൽ നിന്ന് പിരിഞ്ഞുകിട്ടിയ തുകയും സാധനങ്ങളും മന്ത്രിയെ ഏൽപിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top