13 November Tuesday

യുവതികളെ ഇടിച്ച് ബസ്സ് നിർത്താതെ പോയെന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

 നാദാപുരം

കക്കംവെള്ളിയിൽ ജോലി  കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന യുവതികളെ ബസ്സിടിച്ച് ബസ്സ് നിർത്താതെ പോയെന്ന് പരാതി. കക്കംവെള്ളി റോയൽ എന്റർപ്രൈസസ് സ്ഥാപനത്തിൽനിന്ന് വൈകിട്ട് അഞ്ചോടെ നടന്ന് പോകുന്നതിനിടെ കക്കംവെള്ളി പെട്രോൾപമ്പ് പരിസരത്ത് വെച്ച് കെഎൽ 18 ജി 1524 നമ്പർ  സ്വകാര്യ ബസ്സിടിച്ച് നിർത്താതെ പോയെന്നാണ് നാദാപുരം പൊലീസിൽ നൽകിയ പരാതി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top