16 November Friday

കെയർ മെഡിക്കൽ ലാബ് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

 

അഴിയൂർ
അഴിയൂർ വനിതാ സഹകരണ സംഘം നേതൃത്വത്തിൽ കുഞ്ഞിപ്പള്ളിയിൽ കെയർ മെഡിക്കൽ ലാബ് മന്ത്രി കെ കെ ശൈലജ നാടിന് സമർപ്പിച്ചു. സഹകരണ മേഖലയുടെ വൈവിധ്യവൽക്കരണ ഭാഗമായി ആരംഭിച്ച കെയർ മെഡിക്കൽ ലാബ് ആരോഗ്യരംഗത്ത‌് വിലപ്പെട്ട  സംഭാവന നൽകാൻ കഴിയുമെന്നും ഇത്തരം ജനകീയ സംരംഭങ്ങൾക്ക് എല്ലാവിഭാഗം ജനങ്ങളും പിൻതുണ നൽകണമെന്നും മന്ത്രി പറഞ്ഞു. നിപാ വൈറസിനെ  പ്രതിരോധിക്കാൻ കഴിഞ്ഞ സവിശേഷ സാഹചര്യത്തിൽ രോഗപരിശോധനാ കേന്ദ്രങ്ങളും സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സി കെ നാണു എംഎൽഎ അധ്യക്ഷനായി. അഴിയൂർ ഹെൽത്ത് സെന്ററിന് ബാങ്ക് സംഭാവന നൽകിയ എൽഇഡി ടിവിയും വീൽ ചെയറും പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയൂബ് ഏറ്റുവാങ്ങി. നിർധന കിടപ്പുരോഗികൾക്കുള്ള ധനസഹായവും എസ്എസ്എൽസി,  പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും വിതരണം ചെയ്തു. വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയിൽ മികച്ച വിളവെടുപ്പ് നടത്തിയ ഗ്രൂപ്പുകൾക്ക് സമ്മാനം നൽകി. ബാങ്ക് സെക്രട്ടറി ഒ കെ ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. ടി പി ബിനീഷ്, സഹകരണ സംഘം അസി. രജിസ്ട്രാർ എ കെ അഗസ്റ്റി, സി എച്ച് പത്മജ, സുധാ മാളിയേക്കൽ, ഷീബാ അനിൽ, ഇ എം ദയാനന്ദൻ, പി രാഘവൻ, കെ അൻവർഹാജി, പി നാണു, പി എം അശോകൻ, ഓടത്തിൽ ബാലൻ, മുബാസ് കല്ലേരി, സാലിം അഴിയൂർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി ശ്രീധരൻ സ്വാഗതവും ടി എൻ പങ്കജാക്ഷി നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top