Top
24
Wednesday, January 2018
About UsE-Paper

സിവില്‍ സര്‍വീസ് പരിശീലനം: എട്ടാം ക്ളാസുകാര്‍ക്ക് അപേക്ഷിക്കാം

Tuesday Jan 2, 2018
വെബ് ഡെസ്‌ക്‌


കോഴിക്കോട് > ജില്ലാ പഞ്ചായത്ത് വിജയോത്സവത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലന സൌകര്യമൊരുക്കുന്നു. ജില്ലയിലെ ഗവ/എയ്ഡഡ് ഹൈസ്കൂളിലെ എട്ടാംതരത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. രണ്ടാം ടേം പരീക്ഷയില്‍ മികച്ച വിജയവും അക്കാദമികേതര വിഷയങ്ങളിലെ മികച്ച പ്രകടനം എന്നിവ അടിസ്ഥാനമാക്കി ഓരോ വിദ്യാലയത്തില്‍നിന്നും രണ്ടുപേര്‍ക്ക് അപേക്ഷിക്കാം (ഒരു പെണ്‍കുട്ടി, ഒരു ആണ്‍കുട്ടി).
എട്ടാം തരത്തില്‍ മാത്രമായി അഞ്ഞൂറില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍നിന്ന് എസ്സി/എസ്ടി  വിഭാഗത്തില്‍പ്പെട്ട ഒരു കൂട്ടിയെക്കൂടി  പങ്കെടുപ്പിക്കാം.  അപേക്ഷകള്‍  റുരശ്ശഹല്ൃെശരലരമിറ @ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ കോഡിനേറ്റര്‍ - വിജയോത്സവം,  ഡയറ്റ്, പുത്തുര്‍ പിഒ, വടകര, പിന്‍ 673 104 എന്ന വിലാസത്തിലോ 15ന് മുമ്പായി അയക്കണം.
24ന് മൂന്ന് വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലൂടെ ഓരോ വിദ്യാഭ്യാസ ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പുകളും ശില്പശാലകളും സംഘടിപ്പിക്കും.

Related News

കൂടുതൽ വാർത്തകൾ »