16 July Monday

കെ നാണു മാസ്റ്റര്‍ എന്‍ഡോവ്മെന്റ് വിജയികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018


വടകര > പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന കെ നാണു മാസ്റ്റര്‍ എന്‍ഡോവ്മെന്റിന്റെ ഈ വര്‍ഷത്തെ വിജയികളെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.  26ന് പണിക്കോട്ടിയില്‍ നടന്ന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത മത്സര വിജയികള്‍ക്കാണ് എന്‍ഡോവ്മെന്റ് നല്‍കുക. വടകര, തോടന്നൂര്‍ സബ് ജില്ലകളിലെ യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇലക്ട്രോണിക്സ് മാലിന്യങ്ങളും പരിസര മലിനീകരണവും വിഷയത്തെ അധികരിച്ചാണ് ബാലശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
നാണു മാസ്റ്റര്‍ ചരമദിനമായ മൂന്നിന് ചെട്ട്യാത്ത് യുപി സ്കൂളില്‍ എന്‍ഡോവ്മെന്റ് തുകയായ 25,000 രൂപ വിജയികള്‍ക്ക് വിതരണം ചെയ്യും. 1. ആന്‍മേരിലിയ ആന്‍ഡ് ദേവനന്ദ ദിനേശ് (മണിയൂര്‍ യുപി സ്കൂള്‍), 2. കെ കെ അതുല്‍കൃഷ്ണ ആന്‍ഡ് പി ആര്‍ സായ് കിരണ്‍ (മേമുണ്ട എച്ച്എസ്എസ്), 3.  ബി നിയാരാജ്, ആര്‍ കെ ദിയാ ദിലേന്ദ്രന്‍ (കാര്‍ത്തികപ്പള്ളി നമ്പര്‍ യുപി സ്കൂള്‍), 4. സി എം സ്വാതിക ആന്‍ഡ് അനജ് കൃഷ്ണ (ജിയുപി സ്കൂള്‍ പറമ്പില്‍), 5. സി വി സന ആന്‍ഡ് സി ടി പി സന (കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹൈസ്കൂള്‍) എന്നിവരാണ് വിജയികള്‍. സി കെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്യും. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ എന്‍ഡോവ്മെന്റ് വിതരണം ചെയ്യും. ശാസ്ത്ര സാഹിത്യകാരന്‍ കെ ടി രാധാകൃഷ്ണന്‍, പി ബാലന്‍, പി കെ സതീശ്, എന്‍ രാജന്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി കെ ബാലന്‍, ടി രാജന്‍, ടി ലക്ഷ്മണന്‍, ടി സജില്‍ കുമാര്‍, നെല്ലാടത്ത് രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.  
 

പ്രധാന വാർത്തകൾ
Top